തിരുവനന്തപുരം: പെണ്‍സുഹൃത്തിനെ കളിയാക്കിയെന്ന് പറഞ്ഞ് പ്ലസ് ടു വിദ്യാര്‍ഥിയെ സഹപാഠി മര്‍ദിച്ചെന്ന് പരാതി. സൈക്കിള്‍ ചെയിന്‍ ഉപയോഗിച്ചായിരുന്നു മര്‍ദ്ദനം.
ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ഥി ആശുപത്രിയില്‍ ചികിത്സയിലാണ്.കല്ലമ്പലം വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പഠിക്കുന്ന വിദ്യാര്‍ഥിക്കാണ് മര്‍ദനമേറ്റത്.
സംഭവത്തില്‍ കല്ലമ്പലം പൊലീസ് കേസെടുത്തു. ആക്രമണത്തില്‍ കുട്ടിയുടെ തലയ്‌ക്കും കൈയ്‌ക്കും ഗുരുതര പരിക്കേറ്റു.കൈയുടെ എല്ലിന് പൊട്ടലും തലയുടെ വിവിധ ഭാഗങ്ങളിലായി ചതവുകളും ഉണ്ടെന്നും വിദ്യാര്‍ഥിയുടെ മാതാവ് പറഞ്ഞു.














