കോഴിക്കോട് : തടമ്പാട്ട്താഴത്തെ വയോധികരായ സഹോദരിമാരുടെ കൊലപാതകത്തിന് പിന്നാലെ കാണാതായ ഇളയ സഹോദരന്‍ പ്രമോദിനായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. ഇയാള്‍ക്കായി മലപ്പുറം തിരൂരിലും അന്വേഷണം നടത്തുന്നുണ്ട്.വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രമോദ് തിരൂരില്‍ ലോട്ടറി വില്പന നടത്തിയിരുന്നെന്നും അവിടെ സുഹൃത്തുക്കള്‍ ഉണ്ടെന്നുമാണ് പൊലീസ് പറയുന്നത്.
തടമ്പാട്ടുതാഴത്ത് വാടകയ്‌ക്ക് താമസിക്കുന്ന ശ്രീജയ, പുഷ്പലളിത എന്നിവരെ ഇന്നലെ പുലര്‍ച്ചെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.സഹോദരിമാരില്‍ ഒരാള്‍ മരിച്ചു എന്ന് ഇവര്‍ക്കൊപ്പം താമസിച്ചിരുന്ന പ്രമോദ് പുലര്‍ച്ചെ 5 മണിയോടെ ബന്ധുക്കളെ അറിയിച്ചു.ബന്ധുക്കള്‍ വീട്ടിലെത്തി പരിശോധിച്ചപ്പോള്‍ രണ്ടു പേരും മരിച്ചതായി കണ്ടെത്തി.പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് വന്നപ്പോഴാണ് ശ്വാസം മുട്ടിയാണ് മരണം എന്നും കൊലപാതകമാണെന്നും തിരിച്ചറിഞ്ഞത്.
സഹോദരന്‍ പ്രമോദിനെ കാണാതായത് ദുരൂഹത കൂട്ടുകയായിരുന്നു.ഇയാളുടെ ഫോണ്‍ രാവിലെ ബെല്‍ അടിച്ചെങ്കിലും പിന്നീട് സ്വിച് ഓഫ് ആയി കോഴിക്കോട് ഫറോഖിലാണ് അവസാനമായി ടവര്‍ ലോക്കെഷന്‍ കാണിച്ചത്. റെയില്‍വേ സ്റ്റേഷന്‍, ബസ് സ്റ്റാന്‍ഡ് തുടങ്ങിയ കേന്ദ്രങ്ങളിലും സിസിറ്റിവി കേന്ദ്രീകരിച്ചും അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താന്‍ സാധിച്ചില്ല.
തുടര്‍ന്ന് ചേവായൂര്‍ പൊലീസ് ഞായറാഴ്ച രാവിലെയാണ് പ്രമോദിനായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയത്.
















