കണ്ണൂര്‍:തെങ്ങുകയറ്റ തൊഴിലാളി തെങ്ങില്‍ നിന്ന് വീണ് മരിച്ചു.കുറുമാത്തൂരില്‍ ആണ് സംഭവം.
മുയ്യം സ്വദേശി ടി വി സുനില്‍ (53) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ 8.45 ഓടെയായിരുന്നു അപകടം.
സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ തേങ്ങ ഇട്ടുകൊണ്ടിരിക്കെ അബദ്ധത്തില്‍ താഴേക്ക് വീഴുകയായിരുന്നു. ഗുരുതരപരിക്കേറ്റതിനെ തുടര്‍ന്ന് പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. പരേതനായ ബാലന്‍-നളിനി ദമ്പതികളുടെ മകനാണ് സുനില്‍. ഭാര്യ: ഗീത, മക്കള്‍: അതുല്‍, അനന്യ.
















