തൃശൂര്‍: കുന്നംകുളം കാണിപ്പയ്യൂരില്‍ ആംബുലന്‍സും കാറും കൂട്ടിയിടിച്ച് രണ്ട് മരണം. ആംബുലന്‍സിലുണ്ടായിരുന്ന രോഗി കുഞ്ഞിരാമന്‍ (89)ആണ് മരിച്ചത്. പരിക്കേറ്റ ആറ് പേര്‍ ചികിത്സയിലാണ്. കാറിലെ യാത്രക്കാരിയായിരുന്ന കൂനംമൂച്ചി സ്വദേശിനി പുഷ്പയും മരിച്ചു. കുന്നംകുളം തൃശൂര്‍ സംസ്ഥാന പാതയിലാണ് അപകടം.
കുന്നംകുളം ഭാഗത്തേക്ക് വന്ന ആംബുലന്‍സും കൂനംമൂച്ചി സ്വദേശികള്‍ സഞ്ചരിച്ച കാറുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ആംബുലന്‍സ് മറിഞ്ഞു.
എറണാകുളം കിന്‍ഡര്‍ ആശുപത്രിയില്‍ നിന്ന് തൃശൂരിലേക്ക് രോഗിയെ കൊണ്ടുപോവുകയായിരുന്നു ആംബുലന്‍സ്. ചികിത്സ കഴിഞ്ഞ് കുഞ്ഞിരാമനെ നാട്ടിലേക്ക് കൊണ്ടുവരികയായിരുന്നു
എതിര്‍ ദിശയില്‍ വന്ന കാര്‍ മറ്റൊരു വാഹനത്തെ മറികടക്കാനായി ശ്രമിക്കവെ നിയന്ത്രണം തെറ്റി ആംബുലന്‍സുമായി കൂട്ടിയിടിക്കുകയായിരുന്നു.
















