കൊച്ചി: ഇരുപത്തഞ്ചു കോടിയിലധികം രൂപയുടെ സമ്മാനങ്ങളും ഡിസ്‌കൗണ്ടുകളും കേരളം കണ്ടിട്ടില്ലാത്ത വിലകളുമായി മൈജി ഓണം മാസ്സ് ഓണം സീസണ്‍ 3 ആരംഭിച്ചു.
ഓണ വിപണിയില്‍ മാത്രം 1600 കോടി രൂപ വിറ്റുവരവും 2025 സാമ്പത്തിക വര്‍ഷം 5000 കോടിക്ക് മുകളിലുള്ള റെക്കോര്‍ഡ് വരുമാനവുമാണ് മൈജി ലക്ഷ്യമിടുന്നത്. ഇതിനായി ഓണക്കാലത്തിനുള്ളില്‍ മൈജിയുടെ 18 ഷോറൂമുകള്‍ പ്രവര്‍ത്തനമാരംഭിച്ചു. അടുത്ത മാര്‍ച്ചിന് മുന്‍പായി 12 ഷോറൂമുകള്‍ കൂടി ആരംഭിക്കുന്നതോടെ മൈജിയുടെ ഷോറുമുകളുടെ എണ്ണം 150ന് മുകളില്‍ ആകും. ഇതുവഴി കേരളത്തില്‍ 5000 ത്തിന്
മുകളില്‍ തൊഴില്‍ അവസരങ്ങള്‍ ഒരുക്കി നല്‍കാന്‍ മൈജിക്ക് കഴിയും.
ഈ വര്‍ഷത്തെ ഓണം ഓഫറില്‍ ഉപഭോക്താക്കള്‍ക്ക് 25 കാര്‍, 30 സ്‌കൂട്ടര്‍, 30 പേര്‍ക്ക് 1 ലക്ഷം വീതം ക്യാഷ് പ്രൈസ്, 60 പേര്‍ക്ക് (30 ദമ്പതികള്‍ക്ക്) ഇന്റര്‍നാഷണല്‍ ട്രിപ്പ്, 30 ഗോള്‍ഡ് കോയിന്‍സ് (ഓരോന്നും 1 പവന്‍), സ്‌ക്രാച്ച് ആന്‍ഡ് വിന്‍ കാര്‍ഡിലൂടെ ആറ് ശതമാനം മുതല്‍ 100 ശതമാനം വരെ ഡിസ്‌കൗണ്ട് അല്ലെങ്കില്‍ ടിവി, ഫ്രിഡ്ജ്, എസി, വാഷിങ് മെഷീന്‍ പോലുള്ള ഉറപ്പുള്ള സമ്മാനങ്ങള്‍. ഇതിന് പുറമേ, നിരവധി ഫിനാന്‍സ് സ്ഥാപനങ്ങളും ദേശീയ അന്തര്‍ദേശീയ ബ്രാന്‍ഡുകള്‍ നല്‍കുന്ന ഓഫറുകളും കൂടി ചേര്‍ന്ന്, ആകെ സമ്മാന മൂല്യം 25 കോടി കടക്കും.
മൈജിയുടെ 140ല്‍ അധികം ഷോറൂമുകളിലേക്ക് ബള്‍ക്ക് പര്‍ച്ചേസ് വഴി ഇടനിലക്കാരെ ഒഴിവാക്കി പ്രൊഡക്ടുകള്‍ എത്തിക്കുന്നതിനാല്‍, വിപണിയിലെ ഏറ്റവും കുറഞ്ഞ വിലയും മികച്ച ഓഫറുകളും നല്‍കാന്‍ കഴിയും. ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമായ www.myg.in വഴി വാങ്ങുന്ന ഉല്‍പ്പന്നങ്ങള്‍ പ്രമുഖ നഗരങ്ങളില്‍ മണിക്കൂറിനുള്ളില്‍ ഡെലിവര്‍ ചെയ്യുന്നത് 2 ഫാസ്റ്റ് സേവനം വഴിയാണ്.















