ഒട്ടാവ: അയോധ്യയിലെ രാമക്ഷേത്രത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് കാനഡയില്‍ ശ്രീരാമന്റെ 51 അടി ഉയരമുള്ള പ്രതിമ അനാച്ഛാദനം ചെയ്തു. കാനഡയിലെ മിസ്സിസ്സാഗയിലാണ് വടക്കെ അമേരിക്കയിലെ ഏറ്റവും ഉയരമുള്ള ശ്രീരാമപ്രതിമ നിര്‍മിച്ചിരിക്കുന്നത്.
ഹിന്ദു ഹെറിറ്റേജ് സെന്ററില്‍ സ്ഥാപിച്ചിരിക്കുന്ന പ്രതിമ മിസ്സിസ്സാഗയിലെ ഹിന്ദുസമൂഹത്തെ സംബന്ധിച്ചൊരു നാഴികക്കല്ലാണെന്ന് മിസ്സിസ്സാഗ മേയര്‍ കാരലിന്‍ പാരിഷ് എക്‌സില്‍ കുറിച്ചു. ശ്രീരാമ പ്രതിമ കാണാനെത്തുന്ന എല്ലാ സന്ദര്‍ശകര്‍ക്കും ഊഷ്മള സ്വീകരണം ലഭിക്കുമെന്നും മേയര്‍ വ്യക്തമാക്കി.
നാലു വര്‍ഷം മുന്‍പാണ് കാനഡയില്‍ പ്രതിമയുടെ നിര്‍മാണം തുടങ്ങിയത്. ദല്‍ഹിയില്‍ പ്രതിമയുടെ ഭാഗങ്ങള്‍ നിര്‍മിച്ച് കാനഡയിലെത്തിച്ച ശേഷം കൂട്ടിച്ചേര്‍ക്കുകയായിരുന്നു. ഉറപ്പുള്ള ഉരുക്കുചട്ടക്കൂട് നൂറ്റാണ്ടോളം പ്രതിമയെ കേട്കൂടാതെ സൂക്ഷിക്കും. മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗതയിലുള്ള കാറ്റിനെ പോലും പ്രതിമ പ്രതിരോധിക്കും.
കാനഡയില്‍ ശ്രീരാമന്റെ 51 അടി ഉയരമുള്ള പ്രതിമ അനാച്ഛാദനം ചെയ്തപ്പോള്‍
















