വയനാട്: സിപിഎം ഭരിക്കുന്ന തൊണ്ടര്‍നാട് പഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതിയിലെ അഴിമതി കേസില്‍ ഒളിവിലായിരുന്ന ജീവനക്കാരന്‍ പിടിയിലായി.അക്കൗണ്ടന്റ് നിധന്‍ മലപ്പുറത്ത് നിന്നാണ് പിടിയിലായത്.
കേസില്‍ ഉള്‍പ്പെട്ട അക്രഡിറ്റഡ് എന്‍ജിനീയര്‍ ജോജോ ജോണി വിദേശത്തേക്ക് കടന്നതായി സംശയമുണ്ട്. ഇയാളെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം നടക്കുകയാണ്.
ഗ്രാമീണ മേഖലകളിലെ പാവപ്പെട്ടവര്‍ക്ക് തൊഴില്‍ ലഭ്യമാക്കാന്‍ ആവിഷ്‌കരിച്ച പദ്ധതിയിലാണ് വന്‍ തട്ടിപ്പ് നടന്നത്. ആട്ടിന്‍കൂട്, കോഴിക്കൂട്, കിണര്‍ നിര്‍മാണം തുടങ്ങിയ വിവിധ പദ്ധതികളിലായിരുന്നു തട്ടിപ്പ്. പഞ്ചായത്തിലെ എം ബുക്കില്‍ യഥാര്‍ഥ കണക്കെഴുതി സോഫ്റ്റ്‌വെയറില്‍ കൃത്രിമം കാട്ടിയായിരുന്നു വെട്ടിപ്പ് . രണ്ട് വര്‍ഷത്തിനിടെ രണ്ടരകോടി രൂപയുടെ അഴിമതിയാണ് കണ്ടെത്തിയത്.
ഇല്ലാത്ത പദ്ധതി ഉണ്ടാക്കി,നടത്തിയ പദ്ധതിയുടെ ചെലവ് പെരുപ്പിച്ച് കാട്ടി തട്ടിപ്പ് നടത്തുകയായിരുന്നു.
















