പാലക്കാട് : ചിറ്റൂര്‍ പുഴയില്‍ ഒഴുക്കില്‍പ്പെട്ട് തമിഴ് നാട്ടുകാരായ രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു. ശ്രീഗൗതം, അരുണ്‍കുമാര്‍ എന്നിവരാണ് മരിച്ചത്.കോയമ്പത്തൂര്‍ കറുപ്പകം കോളേജിലെ ബയോ ടെക്‌നോളജി വിദ്യാര്‍ഥികളാണ് ഇവര്‍.
നാലരമണിക്കൂര്‍ നീണ്ട തിരച്ചിലിലാണ് അരുണ്‍കുമാറിന്റെ മൃതദേഹം കണ്ടെത്തിത്. ശ്രീഗൗതമിനെ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
കുളിക്കുന്നതിനിടെയാണ് വിദ്യാര്‍ത്ഥികള്‍ അപകടത്തില്‍പ്പെട്ടത്. പുഴയിലെ ഒഴുക്കിനെ കുറിച്ച് കൃത്യമായ ധാരണ ഇവര്‍ക്കില്ലായിരുന്നു. കൂടെയുണ്ടായിരുന്ന വിദ്യാര്‍ഥികള്‍ ബഹളം വച്ചതോടെ നാട്ടുകാര്‍ ഓടിക്കൂടി.ശ്രീഗൗതം രാമേശ്വരം സ്വദേശിയും അരുണ്‍ നെയ് വേലി സ്വദേശിയുമാണ് . സ്‌കൂബ സംഘം, അഗ്നിരക്ഷാ സേന എന്നിവ സ്ഥലത്തെത്തിയിരുന്നു.
















