ഓഗസ്റ്റ് 21 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം
വിജ്ഞാപനം www.ibps.in ല്‍
യോഗ്യത- ബിരുദവും കമ്പ്യൂട്ടര്‍ പ്രാവീണ്യവും; പ്രായപരിധി 20-28 വയസ്
സെലക്ഷന്‍ ടെസ്റ്റിന് കേരളത്തില്‍ 10 നഗരങ്ങളില്‍ പരീക്ഷാ കേന്ദ്രങ്ങള്‍
ബിരുദധാരികള്‍ക്ക് കേന്ദ്ര പൊതുമേഖലാ ബാങ്കുകളില്‍ കസ്റ്റമര്‍ സര്‍വ്വീസ് അസോസിയേറ്റ്‌സാകാം. ക്ലറിക്കല്‍ കേഡറിലുള്ള തസ്തികയാണിത്. 2026-27 വര്‍ഷത്തേക്കുള്ള നിയമനത്തിന് ഐബിപിഎസ് ഇപ്പോള്‍ അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. ശമ്പള നിരക്ക് 24050-64480 രൂപ.
ബാങ്ക് ഓഫ് ബറോഡ, കാനറാബാങ്ക്, ഇന്ത്യന്‍ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് മഹാരാഷ്‌ട്ര, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ എന്നീ പൊതുമേഖലാ ബാങ്കുകളിലേക്കാണ് റിക്രൂട്ട്‌മെന്റ്. വിവിധ സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളിലുള്ള ബാങ്ക് ബ്രാഞ്ചുകളിലായി നിലവില്‍ 10277 ഒഴിവഒകളുണ്ട്. സംസ്ഥാനതല റിക്രൂട്ട്‌മെന്റാണ്. ഏതെങ്കിലുമൊരു സംസ്ഥാന/കേന്ദ്രഭരണ പ്രദേശത്തിലെ ഒഴിവുകളിലേക്കാണ് അപേക്ഷിക്കാവുന്നത്. നിയമനവും അതേ സംസ്ഥാനത്തിലാവും.
യോഗ്യത: ഏതെങ്കിലും വിഷയത്തില്‍ അംഗീകൃത സര്‍വ്വകലാശാലാ ബിരുദവും പ്രാദേശിക ഭാഷയില്‍ എഴുതാനും വായിക്കാനും സംസാരിക്കാനും മനസ്സിലാക്കാനുമുള്ള പ്രാ
വീണ്യവും കമ്പ്യൂട്ടര്‍ പരിജ്ഞാനം അനിവാര്യം (ഹൈസ്‌കൂള്‍/കോളേജ് തലത്തില്‍ കമ്പ്യൂട്ടര്‍/ഐടി ഒരു വിഷയമായി പഠിച്ചിട്ടുണ്ടാവണം. അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ ഓപ്പറേഷന്‍/ലാംഗുവേജില്‍ സര്‍ട്ടിഫിക്കറ്റ്/ഡിപ്ലോമ/ഡിഗ്രി ഉണ്ടാവണം).
വിമുക്തഭടന്മാര്‍ക്ക് (15 വര്‍ഷത്തെ സേവനമനുഷ്ഠിച്ചിട്ടുണ്ടായിരിക്കണം) മെട്രിക്കുലേറ്റ്/തത്തുല്യ ആര്‍മി/നേവി/എയര്‍ഫോഴ്‌സ് സര്‍ട്ടിഫിക്കറ്റുണ്ടെങ്കില്‍ അപേക്ഷിക്കാം.
പ്രായപരിധി 20-28 വയസ്. നിയമാനുസൃത വയസ്സിളവുണ്ട്.
അപേക്ഷാ ഫീസ് 850 രൂപ. എസ്‌സി/എസ്ടി/പിഡബ്ല്യുബിഡി/വിമുക്തഭടന്മാര്‍ വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് 175 രൂപ.
യോഗ്യതാ മാനദണ്ഡങ്ങള്‍, അപേക്ഷിക്കേണ്ട രീതി, സെലക്ഷന്‍ നടപടികള്‍, സംവരണം ഉള്‍പ്പെടെയുള്ള റിക്രൂട്ട്‌മെന്റ് വിജ്ഞാപനം www.ibps.in ല്‍ ലഭ്യമാണ്. ഓണ്‍ലൈനില്‍ ഓഗസ്റ്റ് 21 വരെ അപേക്ഷ സ്വീകരിക്കും.
2025 ഒക്‌ടോബറില്‍ ഓണ്‍ലൈന്‍ പ്രിലിമിനറി പരീക്ഷ നടത്തി യോഗ്യത നേടുന്നവരെ നവംബറില്‍ മെയിന്‍ പരീക്ഷക്ക് ക്ഷണിക്കും.
കേരളത്തില്‍ തിരുവനന്തപുരം, കൊല്ലം, കോട്ടയം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ നഗരങ്ങളില്‍ പരീക്ഷാകേ്രന്ദങ്ങളുണ്ടാവും. ലക്ഷദ്വീപില്‍ കവരത്തിയാണ് സെന്റര്‍. പരീക്ഷാഘടനയും സിലബസുമടക്കമുള്ള തെരഞ്ഞെടുപ്പ് പ്രക്രിയ വിജ്ഞാപനത്തിലുണ്ട്.
















