ന്യൂദല്‍ഹി: 50 ശതമാനം വ്യാപാരതീരുവ ഏര്‍പ്പെടുത്തി ഇന്ത്യയെ മുറിവേല്‍പ്പിക്കാന്‍ ശ്രമിച്ച ട്രംപിനെതിരെ കൂടുതലായി ബ്രിക്സ് നേതാക്കളുമായി അടുത്ത് പ്രധാനമന്ത്രി മോദി. ബ്രസീല്‍,റഷ്യ, ഇന്ത്യ, ചൈന, സൗത്ത് ആഫ്രിക്ക എന്നീ രാജ്യങ്ങള്‍ ചേര്‍ന്ന കൂട്ടുകെട്ടാണ് ബ്രിക്സ്. ബ്രസീലിന്റെ പ്രസിഡന്‍റ് ലുല ഡ സില്‍വ മോദിയുമായി ഫോണില്‍ സംസാരിച്ചിരുന്നു. പ്രതിരോധം, കൃഷി, ഊര്‍ജ്ജം, അപൂര്‍വ്വ മൂലകങ്ങള്‍, ആരോഗ്യം, സാങ്കേതികവിദ്യ എന്നീ കാര്യങ്ങളില്‍ ബ്രസീലും ഇന്ത്യയും തമ്മില്‍ സഹകരിക്കാനും ധാരണയായിട്ടുണ്ട്. മോദിയുമായുള്ള ഫോണ്‍ സംഭാഷണത്തിന് ശേഷം, ബ്രസീലും ഇന്ത്യയും തമ്മില്‍ ഏകീകരിച്ച് കാര്യങ്ങള്‍ നീക്കുമെന്നാണ് ലുല ഡ സില്‍വ പ്രതികരിച്ചത്. 2026ന്റെ തുടക്കത്തില്‍ ലുല ഡ സില്‍വ മോദിയുടെ ക്ഷണപ്രകാരം ഇന്ത്യ സന്ദര്‍ശിക്കും. വൈകാതെ ലുല ഡ സില്‍വ റഷ്യന്‍ പ്രസിഡന്‍റ് പുടിനെയും ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്ങിനെയും കാണും.
മോദി അടുത്ത മാസം ചൈനയില്‍ നടക്കുന്ന എസ് സിഒ ഉച്ചകോടിയില്‍ പങ്കെടുക്കുമ്പോള്‍ ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്ങിനെ കാണും.ഈ യോഗത്തിലേക്ക് റഷ്യന്‍ പ്രസിഡന്‍റ് പുടിനും എത്തും. ബ്രസീലുമായുള്ള വ്യക്തികേന്ദ്രീകൃതമായ ബന്ധങ്ങള്‍ ഇരുരാജ്യങ്ങളിലെയും ജനങ്ങള്‍ക്ക് സഹായകരമാകുമെന്ന് മോദി എക്സില്‍ കുറിച്ചു.
മോദി നേരിട്ട് പുടിനുമായി ഫോണില്‍ സംസാരിച്ചതാണ് യുഎസിനെ വിറളിപിടിപ്പിച്ച മറ്റൊരു കാര്യം. റഷ്യയും ഇന്ത്യയും തമ്മിലുള്ള വ്യാപാരവും നയതന്ത്രബന്ധങ്ങളും കൂടുതല്‍ ആഴത്തിലാക്കുമെന്ന് പുടിന്‍ മോദിക്ക് ഉറപ്പുനല്‍കി. ഈ വര്‍ഷത്തിന് ശേഷം പുടിനെ ഇന്ത്യയില്‍ പ്രതീക്ഷിക്കുന്നതായും മോദി എക്സില്‍ കുറിച്ചു.
ബ്രിക്സിനൊപ്പും റിക് എന്ന റഷ്യ, ചൈന, ഇന്ത്യ മുന്നണിയെയും ശക്തിപ്പെടുത്തുമെന്ന് കരുതുന്നു. റഷ്യയില്‍ ഇന്ത്യയുടെ ദേശീയസുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവല്‍ കഴിഞ്ഞ ദിവസം പുടിനുമായി നേരിട്ട് കൂടിക്കാഴ്ച കള്‍ നടത്തിയിരുന്നു. റഷ്യയുമായുള്ള തന്ത്രപ്രധാനമായ ബന്ധം ദീര്‍ഘമായി നിലനില്‍ക്കുന്ന ഒന്നാണെന്ന് ഡോവല്‍ അഭിപ്രായപ്പെട്ടിരുന്നു. പുടിനുമായി ഡോവല്‍ ചര്‍ച്ച നടത്തുന്നതിന്റെ വീഡിയോ വൈറലാണ്.
എന്തായാലും അമേരിക്കയും മോദിയും തമ്മിലുള്ള ചര്‍ച്ചകളുടെ വഴി അടഞ്ഞുപോയിരിക്കുകയാണ്. ഇന്ത്യയ്‌ക്കെതിരെ റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്നതിനാല്‍ 50 ശതമാനം വ്യാപാര തീരുവ ഏര്‍പ്പെടുത്തുക വഴി ശക്തമായ നടപടിയാണ് ട്രംപ് എടുത്തത്. ഇത് മോദിയെയും കേന്ദ്രസര്‍ക്കാരിനെയും യുഎസില്‍ നിന്നും വല്ലാതെ അകറ്റിയിരിക്കുകയാണ്. ഇതോടെയാണ് മോദി ബ്രിക്സ് രാജ്യങ്ങളുമായി കൂടുതല്‍ അടുത്തത്.
















