തിരുവനന്തപുരം: മെഡിക്കല്‍ കൗണ്‍സിലിംഗ് കമ്മിറ്റിയുടേ നിര്‍ദേശാനുസരണം എംബിബിഎസ് / ബിഡിഎസ് കോഴ്‌സുകളുടെ ഒന്നാം ഘട്ട സ്റ്റേറ്റ് കൗണ്‍സിലിംഗ് ഷെഡ്യൂള്‍ പുന:ക്രമീകരിച്ചു. ഇതനുസരിച്ച് അപേക്ഷകര്‍ക്ക് ആഗസ്റ്റ് 9 മുതല്‍ 15 രാത്രി 11.59 വരെ ഓപ്ഷന്‍ രജിസ്‌ട്രേഷന്‍/ ഡിലീഷന്‍/ പുനക്രമീകരണം എന്നിവയ്‌ക്കുള്ള സൗകര്യം വെബ്‌സൈറ്റില്‍ വീണ്ടും ലഭ്യമാകും. ആഗസ്റ്റ് 15 വരെ ലഭ്യമാകുന്ന ഓപ്ഷനുകള്‍ കൂടെ ഉള്‍പ്പെടുത്തി 16 നു പുന:പ്രസിദ്ധീകരിക്കും. തുടര്‍ന്ന് 18 ന് അന്തിമ അലോട്ട്‌മെന്റ് പ്രസിദ്ധീകരിക്കും. വിശദവിവരങ്ങള്‍ക്ക്: www.cee.kerala.gov.in , 0471 – 2332120, 2338487.
















