തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ വിവിധ വകുപ്പുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും പുറപ്പെടുവിക്കുന്ന ദുരന്തനിവാരണവുമായും രോഗപ്രതിരോധപ്രവര്‍ത്തനവുമായും മദ്യം, പുകയില, മയക്കുമരുന്ന് എന്നിവയ്‌ക്കെതിരെയുള്ള ബോധവല്‍ക്കരണവുമായും ബന്ധപ്പെട്ട ഉത്തരവുകള്‍, നടപടിക്രമങ്ങള്‍, അറിയിപ്പുകള്‍, സന്ദേശങ്ങള്‍, പരസ്യങ്ങള്‍, സര്‍ക്കുലറുകള്‍ ഉള്‍പ്പെടെ എല്ലാ രേഖകളും മലയാളത്തില്‍ത്തന്നെയായിരിക്കണമെന്ന് നിര്‍ദ്ദേശിച്ച് ഉദ്യോഗസ്ഥ-ഭരണ പരിഷ്‌കാര (ഔദ്യോഗിക ഭാഷ) വകുപ്പ് ഉത്തരവിറക്കി. ഇത്തരം അറിയിപ്പുകളും പരസ്യങ്ങളും മലയാളത്തിലായിരിക്കണമെന്ന് ഔദ്യോഗിക ഭാഷ സംബന്ധിച്ച സമിതിയുടെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.
















