കോട്ടയം: ന്യൂസിലന്‍ഡില്‍ ജോലി വാഗ്ദാനം ചെയ്ത് മൂന്നു പേരില്‍ നിന്നായി 14 ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസില്‍ യുവാവ് പാലാ പൊലീസിന്‌റെ പിടിയില്‍. കേസിലെ നാലാം പ്രതിയായ മീനച്ചില്‍ മറ്റയ്‌ക്കാട്ടു സോജന്‍ (38) ആണ് അറസ്റ്റിലായത്. ഇതേകേസിലെ മുഖ്യ പ്രതികളായ പാലാ മുരിക്കുംപുഴ സ്വദേശി ജോജോയും ഭാര്യ സിനുവും ഒളിവിലാണ്. അറസ്റ്റിലായ സോജനെതിരെ വേറെയും കേസുണ്ടെന്ന് പാലാ പൊലീസ് അറിയിച്ചു. കേസില്‍ പ്രതിയായതോടെ പാലാക്കാട്, കുറ്റില്ലം, വിളക്കുമരുത് എന്നിവിടങ്ങളിലായി മാറിമാറിയാണ് ഇയാള്‍ താമസിച്ചിരുന്നത്. പാലാ സബ് ഇന്‍സ്‌പെക്ടര്‍ ദിലീപ് കുമാറിന്‌റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡു ചെയതു.
















