എറണാകുളം : മകന്‍ ബലാത്സംഗം ചെയ്തു എന്ന പരാതിയുമായി അമ്മ.ആലുവ പൊലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയത്. ലഹരിക്കടിമയായ 23 വയസുളള മകന്‍ തന്നെ പലതവണ പീഡിപ്പിച്ചു എന്നാണ് മാതാവിന്റെ പരാതി.
ഉപദ്രവം സഹിക്കാന്‍ കഴിയാതായതോടെ ആണ് പരാതി നല്‍കിയതെന്ന് മാതാവ് പറഞ്ഞു.മകനെ ആലുവ പൊലീസ് അറസ്റ്റ് ചെയ്തു.
പലതവണ തന്നെ ക്രൂര ലൈംഗിക പീഡനത്തിനിരയാക്കിയെന്നാണ് അമ്മയുടെ പരാതി. കേസില്‍ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു.
മകന്‍ വീട്ടില്‍ വരുമ്പോള്‍ മധ്യവയസ്‌കയായ അമ്മയുടെ നിലവിളി കേള്‍ക്കുന്നത് പതിവാണെന്ന് അയല്‍ക്കാര്‍ മൊഴി നല്‍കി.പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കേസില്‍ അന്വേഷണം നടത്തുകയാണെന്ന് പൊലീസ് അറിയിച്ചു.
അമ്മയും അച്ഛനും രണ്ട് ആണ്‍മക്കളുമാണ് വീട്ടില്‍ താമസം.അറസ്റ്റിലായ മകന് പുറമെ 24 വയസുളള മറ്റൊരു മകന്‍ കൂടിയുണ്ട് ദമ്പതികള്‍ക്ക്.
















