മൈസൂര്‍: കര്‍ണാടകയിലെ ദരിദ്ര കുടുംബത്തില്‍നിന്നുള്ള പെണ്‍കുട്ടിക്ക് ബിരുദ പഠനത്തിനായി സാമ്പത്തിക സഹായം നല്‍കി ഭആരത ക്രിക്കറ്റര്‍ ഋഷഭ് പന്ത് മാതൃകയായി. കര്‍ണാടകയിലെ ബാഗല്‍കോട്ട് ജില്ലയില്‍നിന്നുള്ള ജ്യോതി കനബുര്‍ മഠിനെയാണ് ബിസിഎ പഠനത്തിന് പന്ത് സഹായിച്ചത്.
85 ശതമാനത്തിലേറെ മാര്‍ക്ക് നേടിയ ഈ പെണ്‍കുട്ടിക്ക് ബിരുദ പഠനത്തിന് സീറ്റ് ലഭിച്ചെങ്കിലും അഡ്മിഷന്‍ ഫീസായ 40,000 രൂപ അടയ്‌ക്കാന്‍ പെണ്‍കുട്ടിയുടെ കുടുംബത്തിനു സാധിച്ചിരുന്നില്ല. ഇതോടെ പെണ്‍കുട്ടിയുടെ പഠനം ഉപേക്ഷിക്കേണ്ട അവസ്ഥയായി. ഒരു സുഹൃത്ത് വഴി കുടുംബത്തിന്റെ ബുദ്ധിമുട്ട് അറിഞ്ഞ പന്ത് സഹായത്തിനെത്തുകയായിരുന്നു.
പണം ലഭിച്ചതോടെ പെണ്‍കുട്ടി ജാംഖണ്ഡിയിലെ ബിഎല്‍ഡി കോളജില്‍ ബിരുദത്തിനു ചേര്‍ന്നു. പെണ്‍കുട്ടിയുടെ ഫീസ് അടച്ചതിനു നന്ദിയുണ്ടെന്ന് കോളജ് അധികൃതരും പെണ്‍കുട്ടിയുടെ മാതാപിതാക്കളും അറിയിച്ചു.















