ന്യൂദല്‍ഹി: ഇന്ത്യക്ക് അധിക തീരുവ ചുമത്തി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.റഷ്യയില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നതിനാണ് ഇന്ത്യക്ക് മേല്‍ 25 ശതമാനം അധിക തീരുവ ഏര്‍പ്പെടുത്തിയത്.
ഇതോടെ ഇന്ത്യക്ക് മേലുള്ള അമേരിക്കന്‍ തീരുവ 50 ശതമാനമായി ഉയരും.ഉത്തരവില്‍ ട്രംപ് ഒപ്പുവെച്ചതായി വൈറ്റ് ഹൗസ് വൃത്തങ്ങള്‍ അറിയിച്ചു.ഇത് മൂന്നാഴ്ച കഴിഞ്ഞ് പ്രാബല്യത്തില്‍ വരും.
യുക്രെയ്ന്‍ അധിനിവേശത്തെ തുടര്‍ന്ന് റഷ്യക്ക് മേല്‍ അമേരിക്കയും സഖ്യകക്ഷികളും ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു.എന്നാല്‍ റഷ്യയില്‍ നിന്ന് വന്‍തോതില്‍ ഇന്ത്യ അസംസ്‌കൃത എണ്ണ ഇറക്കുമതി ചെയ്യുന്നതാണ് അമേരിക്കയെ ചൊടിപ്പിച്ചത്. ഇതിലൂടെ യുക്രൈനെതിരായ യുദ്ധത്തില്‍ റഷ്യയെ ഇന്ത്യ സഹായിക്കുന്നുവെന്നാണ് ട്രംപിന്റെ ആരോപണം.റഷ്യ വില കുറച്ചാണ് ഇന്ത്യക്ക് എണ്ണ നല്‍കുന്നത്.
നേരത്തെ ഇന്ത്യന്‍ ചരക്കുകള്‍ക്ക് അമേരിക്ക 25 ശതമാനം തീരുവ ഏര്‍പ്പെടുത്തിയിരുന്നു. ഇതിന് പുറമെയാണ് പുതിയതായി 25 ശതമാനം അധിക തീരുവ ഏര്‍പ്പെടുത്തിയത്.
എന്നാല്‍ അമേരിക്ക റഷ്യയുമായി വ്യാപാരം നടത്തുന്നത് ഇന്ത്യ ചൂണ്ടിക്കാട്ടി.എന്നാല്‍ ഇരട്ടത്താപ്പ് കാട്ടുന്നതിനെ കുറിച്ച് ട്രംപിന് മിണ്ടാട്ടമില്ല.
















