Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇന്ത്യ 110 ബ്രഹ്മോസ് കൂടി വാങ്ങുന്നു; കരുത്തുറ്റ 87 സായുധഡ്രോണുകള്‍; 67000 കോടിക്ക് ആയുധങ്ങള്‍ വാങ്ങും; നെഞ്ചിടിച്ച് പാകിസ്ഥാന്‍

ഓപ്പറേഷന്‍ സിന്ദൂറില്‍ പാകിസ്ഥാനില്‍ നാശം വിതച്ച ബ്രഹ്മോസ് മിസൈലുകള്‍ 110 എണ്ണം കൂടി ഇന്ത്യ വാങ്ങുന്നു. ഇതിന് പുറമെ 87 സായുധ ഡ്രോണുകള്‍ കൂടി വാങ്ങും. മൊത്തം 67000 കോടി രൂപയ്‌ക്കുള്ള ആയുധങ്ങള‍് കൂടി വാങ്ങാന്‍ കേന്ദ്രപ്രതിരോധമന്ത്രാലയം തീരുമാനിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 6, 2025, 06:56 pm IST
in India

ന്യൂദല്‍ഹി:ഓപ്പറേഷന്‍ സിന്ദൂറില്‍ പാകിസ്ഥാനില്‍ നാശം വിതച്ച ബ്രഹ്മോസ് മിസൈലുകള്‍ 110 എണ്ണം കൂടി ഇന്ത്യ വാങ്ങുന്നു. ഇതിന് പുറമെ 87 സായുധ ഡ്രോണുകള്‍ കൂടി വാങ്ങും. മൊത്തം 67000 കോടി രൂപയ്‌ക്കുള്ള ആയുധങ്ങള‍് കൂടി വാങ്ങാന്‍ കേന്ദ്രപ്രതിരോധമന്ത്രാലയം തീരുമാനിച്ചു. ഒരു ഉന്നതതല പ്രതിരോധയോഗത്തില്‍ പ്രതിരോധമന്ത്രി രാജ് നാഥ് സിങ്ങാണ് തീരുമാനം പുറത്തുവിട്ടത്.

പാകിസ്ഥാന്റെ റഡാര്‍ സംവിധാനങ്ങലും വ്യോമബേസും തകര്‍ക്കാന്‍ ഉപയോഗിച്ച അതേ സൂപ്പര്‍ സോണിക് ബ്രഹ്മോസ് ക്രൂയിസ് മിസൈലുകള്‍ തന്നെയാണ് 110 എണ്ണം കൂടി ഇന്ത്യ വാങ്ങുന്നത്. ഇവയുടെ വില 10,800 കോടി രൂപയാണ്. 450 കിലോമീറ്റര്‍ ആണ് ഈ ബ്രഹ്മോസ് മിസൈലിന്റെ റേഞ്ച്. ശബ്ദത്തേക്കാള്‍ മൂന്നിരട്ടി വേഗതയില്‍ കുതിക്കാന്‍ കഴിയുന്നതാണ് ഈ ബ്രഹ്മോസ് മിസൈല്‍. ഇന്ത്യയും റഷ്യയും സംയുക്തമായാണ് ബ്രഹ്മോസ് നിര്‍മ്മിക്കുക. ഇന്ത്യയും റഷ്യയും സംയുക്തമായാണ് ബ്രഹ്മോസ് നിര്‍മ്മിക്കുക. ഇന്ത്യാ-റഷ്യ സംയുക്ത സംരംഭമായ ബ്രഹ്മോസ് കോര്‍പറേഷനില്‍ നിന്നാണ് കേന്ദ്രസര്‍ക്കാര്‍ ഈ ബ്രഹ്മോസ് മിസൈലുകള്‍ വാങ്ങുക.

ഏത് സമയത്തും പാകിസ്ഥാനില്‍ നിന്നും അടുത്ത പ്രകോപനം ഉണ്ടായേക്കാമെന്ന കണക്കുകൂട്ടലുകളോടെയാണ് ഇന്ത്യ മുന്നേറുന്നത്. കൃത്യമായി മുന്നൊരുക്കങ്ങള്‍ പ്രതിരോധമേഖലയില്‍ നടത്താന്‍ വൈകിക്കൂട എന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് 67000 കോടി രൂപയ്‌ക്ക് കൂടി ബ്രഹ്മോസ് മിസൈലും സായുധ ഡ്രോണുകളും വാങ്ങുന്നത്. 110 ബ്രഹ്മോസ് കൂടി വാങ്ങുന്നുവെന്ന വാര്‍ത്ത തീര്‍ച്ചയായും പാകിസ്ഥാന്‍ ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറിന്റെ നെഞ്ചിടിപ്പ് കൂട്ടുമെന്നുറപ്പാണ്. മാത്രമല്ല, ഭീകരവാദികളില്‍ നിന്നും ഇനിയും ആക്രമണമുണ്ടായാല്‍ പാകിസ്ഥാനിലേക്ക് കടന്നു ചെന്ന് ആക്രമിക്കുമെന്ന് മോദി താക്കീത് നല്‍കിയിരുന്നു.

87 ഹെവിഡ്യൂട്ടി സായുധ ഡ്രോണുകള്‍ വാങ്ങും. ഇത് ഒരു ഇന്ത്യന്‍ കമ്പനി വിദേശകമ്പനിയുമായി സഹകരിച്ച് നിര്‍മ്മിക്കുന്ന ഡ്രോണുകളാണ്. ഈ ഡ്രോണിന്റെ 60 ശതമാനത്തോളം തദ്ദേശീയമായാണ് നിര്‍മ്മിക്കുന്നത്. മെയില്‍ (MALE- Medium Altitude Long Endurance) എന്ന് വിളിക്കുന്ന മീഡിയം ആള്‍ട്ടിറ്റ്യൂഡ് ലോംഗ് എന്‍ഡ്യുറന്‍സ് വിഭാഗത്തില്‍ പെട്ട ഡ്രോണാണിത്. 30,000 അടി വരെ ഉയരത്തില്‍ പറക്കുന്ന, 24 മണിക്കൂര്‍ നേരം തുടര്‍ച്ചയായി പറന്ന് ലക്ഷ്യസ്ഥാനങ്ങളില്‍ ചെന്ന് ബോംബിടുന്ന ഡ്രോണിനെയാണ് മെയില്‍ ഡ്രോണ്‍ (MALE Drone) എന്ന് വിളിക്കുക. ഓപ്പറേഷന്‍ സിന്ദൂറിന് ശേഷമാണ് ഇത്തരമൊരു ഡ്രോണിന്റെ ആവശ്യകത കര, വ്യോമ, നാവിക സേനകള്‍ക്ക് ബോധ്യമായത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഈ 87 ഡ്രോണുകള്‍ വാങ്ങുന്നത്. ദൂരെയിരുന്ന് പ്രവര്‍ത്തിപ്പിക്കാമെന്നതിനാല്‍ ആള്‍നാശമില്ല. ഗ്ലൈഡ് ബോംബുകളോ ആകാശത്ത് നിന്നും കരയിലേക്ക് തൊടുക്കാവുന്ന മിസൈലുകളോ ആണ് ഈ ഡ്രോണുകളില്‍ ആയുധമായി ഘടിപ്പിക്കുക.

ശത്രൂവിന്റെ രഹസ്യവിവരങ്ങള്‍ ശേഖരിക്കുക, ഒരു പ്രദേശത്തിന്റെയോ പ്രവര്‍ത്തനങ്ങളുടെയോ മേല്‍നോട്ടം നടത്തുക, സൈനികരംഗം നിരീക്ഷിക്കുക എന്നിങ്ങനെ മൂന്ന് ദൗത്യങ്ങള്‍ നിര്‍വ്വഹിക്കുന്നവയാണ് ഈ ഡ്രോണുകള്‍. 87 ഡ്രോണുകള്‍ക്ക് 20000 കോടി രൂപയാണ് വില. സൈന്യത്തിന് വേണ്ട ഉപകരണങ്ങള്‍ നിര്‍മ്മിക്കുന്ന കേന്ദ്രസ്ഥാപനങ്ങള്‍ക്ക് വേണ്ടി 10 വര്‍ഷത്തോളം ചരക്ക് കൈമാറ്റവും ഗതാഗതസേവനവും മറ്റും സഹായങ്ങളും നല്‍കുന്നതിന് മറ്റൊരു 11,000 കോടി രൂപ കൂടി ചെലവഴിക്കും. സുദര്‍ശന്‍ ചക്ര എന്ന് പേരിട്ടിട്ടുള്ള എസ് 400 എന്ന റഷ്യയില്‍ നിന്നും വാങ്ങിയ വ്യോമപ്രതിരോധസംവിധാനത്തിന്റെ അറ്റകുറ്റപ്പണിയും ഗതാഗതവും കൈകാര്യം ചെയ്യുന്നതും ഇതില്‍ ഉള്‍പ്പെടും. മെയ് 7 മുതല്‍ 10 വരെ നടന്ന ഓപ്പറേഷന്‍ സിന്ദൂറില്‍ ഹാരൊപ്, ഹാര്‍പി എന്ന കമികസെ വിഭാഗത്തില്‍പ്പെട്ട ഡ്രോണുകള്‍ ഉപയോഗിച്ചിരുന്നു. ഇസ്രയേല്‍ സാങ്കേതികവിദ്യയില്‍ പ്രവര്‍ത്തിക്കുന്ന ഈ ഡ്രോണുകള്‍ പാകിസ്ഥാന്റെ ഉള്‍പ്രദേശങ്ങളില്‍ കടന്ന് ചെന്ന് റഡാറുകള്‍ തകര്‍ക്കുകയും പല വിലകൂടിയ കേന്ദ്രങ്ങള്‍ ബോംബ് സ്ഫോടനത്തില്‍ തകര്‍ക്കുകയും ചെയ്തിരുന്നു. ഇവ നാശം വിതയ്‌ക്കുക മാത്രമല്ല, നാശം വിതച്ച ശേഷം ഇന്ത്യയിലേക്ക് തിരിച്ചുവരികയും ചെയ്തു. ഇതിനിടെ ഹെയ്ല്‍ വിഭാഗത്തില്‍പ്പെട്ട 31 സായുധ ഡ്രോണുകള്‍ യുഎസില്‍ നിന്നും ഇന്ത്യ ഓര്‍ഡര്‍ നല്‍കിയിരുന്നു. എംക്യു -9ബി വിഭാഗത്തില്‍പ്പെട്ട പ്രിഡേറ്റര്‍ ഹെയ്ല്‍ ഡ്രോണുകളാണിവ. ഹൈ ആള്‍ട്ടിറ്റ്യൂഡ് ലോംഗ് എന്‍ഡ്യുറന്‍സ് (High Altitude Long Endurance) വിഭാഗത്തില്‍പ്പെട്ട ഈ ഹെയ് ല്‍ ഡ്രോണുകള്‍ക്ക് വിശ്രമമില്ലാതെ 24 മണിക്കൂറിനേക്കാള്‍ കൂടുതല്‍ നേരം പറക്കാന്‍ കഴിയും. 50,000 അടി അഥവാ 15 കിലോമീറ്ററിന് മുകളിലേക്ക് പറന്നുയരാനും ശേഷിയുണ്ട്. 32,350 കോടി രൂപ നല്‍കിയാണ് 31 ഹെയ്ല്‍ ഡ്രോണുകള്‍ വാങ്ങുന്നത്. ഇവ 2029-30 കാലഘട്ടത്തിലാണ് ലഭിക്കുകയുള്ളൂ.

തീരുമാനത്തിന്റെ ഭാഗമായി പര്‍വ്വതമുകളില്‍ സ്ഥാപിക്കേണ്ട ശക്തികൂടിയ റഡാറുകള്‍ വാങ്ങും.

Tags: DroneBrahmosDefenceMinistry of DefenceOperation SindoorIndiaPak warArmed dronesindiaRajnath Singh
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)
India

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

India

7,000 ടൺ ഭാരമുള്ള മുങ്ങിക്കപ്പൽ ; കരുത്തോടെ അരിധമൻ സൈന്യത്തിനൊപ്പം നിലയുറപ്പിക്കുമ്പോൾ ഇന്ത്യ കൂടുതൽ സുരക്ഷിതം

India

‘ നമുക്ക് ഒരുമിച്ച് നമ്മുടെ നാരീശക്തിയെ ശാക്തീകരിക്കാം’ : വനിതാ സംവരണ നിയമത്തിലെ ഭേദഗതികൾക്ക് പിന്തുണ നൽകണമെന്ന് പ്രധാനമന്ത്രി

India

‘ മിഡിൽ ഈസ്റ്റിലെ സംഘർഷം ലഘൂകരിക്കുന്നതിനുള്ള മികച്ച ചുവടുവയ്‌പ്’ : അമേരിക്ക- ഇറാൻ വെടിനിർത്തൽ കരാറിനെ സ്വാഗതം ചെയ്ത് ഇന്ത്യ

ഇസ്രയേലിലെ ജെറുസലെമില്‍ ഇറാന്‍ അയച്ച ബലിസ്റ്റിക് മിസൈല്‍ വീണുണ്ടായ നാശനഷ്ടങ്ങള്‍
India

ട്രംപിന്റെ അന്ത്യശാസനം ; ഇറാനിലെ പൗരന്മാർക്ക് അതീവ ജാഗ്രതാ നിർദ്ദേശം നൽകി ഇന്ത്യൻ എംബസി

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

ഇരിങ്ങാലക്കുടയില്‍ ബിജെപി ബൂത്ത് പ്രസിഡന്റിന് കുത്തേറ്റു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.