കട്ടപ്പന: എംഡിഎംഎയുമായി രണ്ടു മലയാളികള്‍ ഉള്‍പ്പെട്ട സംഘത്തെ കേരള പോലീസ് ബംഗളൂരുവില്‍നിന്നു പിടികൂടി. കഴിഞ്ഞ മാസം കട്ടപ്പനയില്‍ എംഡിഎംഎയുമായി ഒരാള്‍ പിടിയിലായ സംഭവത്തില്‍ നടത്തിയ തുടരന്വേഷണത്തിലാണ് ഇവര്‍ അറസ്റ്റിലായത്. കൊയിലാണ്ടി തുയ്യാടന്‍കണ്ടി ജോജിറാം ജയറാം (35), പുത്തൂര്‍ മീത്തലെപ്പറമ്പത്ത് അരുണ്‍ ഭാസ്‌കര്‍ (30), കര്‍ണാടക സ്വദേശി ഭീമപ്പ (52) എന്നിവരെയാണ് അറസ്റ്റു ചെയ്തത്. ജൂലായ് 15ന് ബംഗളുരുവില്‍നിന്ന് വില്‍പ്പനയ്‌ക്കായി കട്ടപ്പനയിലെത്തിച്ച 27 ഗ്രം എംഡിഎംഎയുമായി കൊയിലാണ്ടി ഷാലീന ഹൗസില്‍ ഫാരിസ് മുഹമ്മദിനെ (31) അറസ്റ്റ് ചെയ്തിരുന്നു. ഇയാളില്‍നിന്നാണ് ഈ സംഘത്തെക്കുറിച്ച് അറിവായത്. എംഡിഎംഎ ഇവര്‍ക്ക് എത്തിച്ചുനല്‍കിയ സുഹൈല്‍ ഡല്‍ഹി പോലീസിന്റെ പിടിയിലുണ്ടെന്നും കട്ടപ്പന പൊലീസ് അറിയിച്ചു.
















