കൊച്ചി: വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച നാടന്‍പാട്ട് കലാകാരന്‍ അറസ്റ്റില്‍. കുമളി പഞ്ചായത്ത് എട്ടാം വാര്‍ഡില്‍, പാറപ്പള്ളി പള്ളംവീട്ടില്‍ ശ്യാമാണ് (29) പൊലീസ് പിടിയിലായത്.
മരടിലുള്ള വാടകവീട്ടില്‍നിന്നാണ് പ്രതിയെ പിടികൂടിയത്. പ്രതിക്ക് മറ്റൊരു പെണ്‍കുട്ടിയുമായും അടുപ്പം ഉണ്ടായിരുന്നു.
ഇത് അറിഞ്ഞതിന് പിന്നാലെ യുവതി മരട് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. ചേര്‍ത്തല കോടതി ശ്യാമിനെ റിമാന്‍ഡ് ചെയ്തു.
















