കോഴിക്കോട്: ബാലുശേരി പൂനൂരില്‍ യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ . പൂനൂര്‍ കരിങ്കാളിമ്മല്‍ ശ്രീജിത്തിന്റെ ഭാര്യ ജിസ്ന (24) യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കണ്ണൂര്‍ കേളകം സ്വദേശിനിയാണ്.
ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.സംഭവം നടക്കുമ്പോള്‍ വീട്ടില്‍ രണ്ടുവയസുള്ള മകന്‍ മാത്രമാണ് ഉണ്ടായിരുന്നത്.
ഭര്‍തൃപിതാവ് ജോലി കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് ജിസ്നയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. ജിസ്‌നയുടെ ഭര്‍ത്താവ് ശ്രീജിത്ത് ഓട്ടോ ഡ്രൈവറാണ്. സംഭവത്തില്‍ ബാലുശേരി പൊലീസ് അന്വേഷണം ആരംഭിച്ചു.
















