കുവൈറ്റ് സിറ്റി : പള്ളിയിലെ പ്രഭാത നമസ്‌കാരത്തിനിടെ കോഴിക്കോട് സ്വദേശി കുവൈത്തില്‍ കുഴഞ്ഞു വീണു മരിച്ചു. കുവൈറ്റ് കേരള ഇസ്ലാഹി സെന്റര്‍ ഹജ്ജ് ഉംറ സെക്രട്ടറിയും നന്തി തിക്കോടി മര്‍ഹൂം വില്ലിയത് കുട്ടിയാലിയുടെ മകനുമായ ഷബീര്‍ ഷാലിമഹല്‍ (63) ആണ് മരിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചെ സാല്‍മിയ പള്ളിയില്‍ ഫജ്ര്‍ ജമാഅത്ത് നമസ്‌കാരത്തില്‍ പങ്കെടുക്കവെ കുഴഞ്ഞുവീഴുകയായിരുന്നു.
മാതാവ്: കടീകോയില്‍ ഐഷു, ഭാര്യ: റലീസ ഭാനു, മക്കള്‍: നബീല്‍ അലി (യുകെ), റാബിയ ആയിഷ , റാനിയ നവാല്‍, മരുമകന്‍: ഷഹീന്‍ ഷഫീക് (ഖത്തര്‍). മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ നടക്കുന്നു.
















