ചങ്ങനാശ്ശേരി : ചങ്ങനാശേരി നഗരസഭയിലെ രണ്ട് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അയോഗ്യരാക്കി. ബാബു തോമസ് , രാജു ചാക്കോ എന്നിവരാണ് അയോഗ്യരായത്. കൂറുമാറ്റ നിരോധന നിയമപ്രകാരം യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് ജോമി ജോസഫ് നല്‍കിയ പരാതിയിലാണ് നടപടി. ചെയര്‍പേഴ്‌സന്‍ സന്ധ്യ മനോജിനെതിരെ എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസത്തെ ഇരുവരും കൂറുമാറി പിന്തുണച്ചതിനെ തുടര്‍ന്ന് ചങ്ങനാശേരി നഗരസഭയില്‍ യുഡിഎഫിന് ഭരണം നഷ്ടമായിരുന്നു. പാര്‍ട്ടി വിപ്പ് ലംഘിച്ച് വേട്ടു ചെയ്ത ഇവരെ നേരത്തെ കോണ്‍ഗ്രസ് പുറത്താക്കിയിരുന്നു. തുടര്‍ന്നാണ് തിരഞ്ഞെടുപ്പു കമ്മിഷന് പരാതി നല്‍കിയത്.
















