കോഴിക്കോട്:ചിക്കന്‍ ബിരിയാണിയില്‍ പുഴുക്കളെ കണ്ട സംഭവത്തില്‍ പഞ്ചായത്ത് അധികൃതരുടെ ഇടപെടലിനെ തുടര്‍ന്ന് ഹോട്ടല്‍ അടപ്പിച്ചു.ബാലുശേരി കോക്കല്ലൂരിലെ സന്നിധി ഹോട്ടലാണ് ആരോഗ്യ വകുപ്പ് അധികൃതരുടെ നിര്‍ദ്ദേശാനുസരണം അടപ്പിച്ചത്.
രണ്ട് ദിവസം മുന്‍പ് നിര്‍മ്മല്ലൂര്‍ പാറമുക്കിലെ ഷിജിലയും കുടുംബവും ഈ ഹോട്ടലില്‍ നിന്ന് കുട്ടികള്‍ക്ക് പാര്‍സലായി വാങ്ങിയ ബിരിയാണിയിലാണ് പുഴുക്കളെ കണ്ടത്.വീട്ടിലെത്തി കഴിച്ചു കൊണ്ടിരിക്കെയാണ് ചിക്കന്‍ കഷ്ണങ്ങളില്‍ നിറയെ ചെറിയ പുഴുക്കളെ കണ്ടത്.
ഷിജിലയുടെ മകന് ദേഹാസ്വാസ്ഥ്യം ഉണ്ടായതോടെ ഹോട്ടലില്‍ എത്തി കുടുംബം പരാതിപ്പെട്ടെങ്കിലും ഇത് അംഗീകരിക്കാന്‍ ഹോട്ടലുകാര്‍ തയാറായില്ല. ഇതോടെ, കുടുംബത്തോടൊപ്പം എത്തിയ യുവാക്കള്‍ ഹോട്ടലിനകത്തെ ഫ്രീസര്‍ പരിശോധിക്കുകയും കൂടുതല്‍ പഴകിയ ഭക്ഷ്യവസ്തുക്കള്‍ കണ്ടെത്തുകയും ചെയ്തു.
















