കോഴിക്കോട്: മഴ ശക്തമായ പശ്ചാത്തലത്തില്‍ ഇരുവഴിഞ്ഞി പുഴയില്‍ മലവെള്ള പാച്ചില്‍. കോഴിക്കോടിന്റെ കിഴക്കന്‍ മലയോര മേഖലയില്‍ ശക്തമായ മഴ മഴയാണ്.
മഴ ശക്തമായതിനാല്‍ പതങ്കയം വെള്ളച്ചാട്ടത്തില്‍ ഒഴുക്കില്‍പ്പെട്ട മലപ്പുറം മഞ്ചേരി സ്വദേശി അലന്‍ അഷ്ഫറിനായുള്ള തിരച്ചില്‍ തടസപ്പെട്ടു. ചൊവ്വാഴ്ചഎറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം ജില്ലകളില്‍ ചുവപ്പ് ജാഗ്രതയാണ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് ജാഗ്രതയും മറ്റ് ജില്ലകളില്‍ മഞ്ഞ ജാഗ്രതയുമാണ്.
ബുധനാഴ്ച കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ചുവപ്പ് ജാഗ്രതയാണ്. മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഓറഞ്ച് ജാഗ്രതയുമുണ്ട്.തുടര്‍ച്ചയായി മഴ ലഭിക്കുന്ന പ്രദേശങ്ങളില്‍ പ്രത്യേക ജാഗ്രത വേണമെന്ന് നിര്‍ദ്ദേശമുണ്ട്.കേരള തീരത്ത് 60 കി.മീ വരെ വേഗത്തില്‍ കാറ്റ് വീശാന്‍ സാധ്യത. കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്കുണ്ട്.തെക്കന്‍ കേരളാ തീരത്ത് കടലാക്രമണത്തിനും സാധ്യത.
















