കോട്ടയം: പാലാ മുണ്ടാങ്കലില്‍ അശ്രദ്ധമായും അമിതവേഗതയിലും ഓടിച്ച കാര്‍ സ്‌കൂട്ടറുകളില്‍ ഇടിച്ച് രണ്ട് യുവതികള്‍ മരിച്ചു. ഒരു കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റു. അല്ലാപ്പാറ പാലക്കുഴിക്കുന്നേല്‍ ജോമോള്‍ സുനില്‍ (35), മീനച്ചില്‍ അഗോ സൊസൈറ്റി ജീവനക്കാരി മേലുകാവുമറ്റം എല്ലന്‍കുഴിയില്‍ ധന്യ സന്തോഷ് (38) എന്നിവരാണ് മരിച്ചത്. ജോമോളുടെ മകള്‍ പാലാ സെന്റ് മേരീസ് സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിനി അന്നമോള്‍ക്കാണ് പരിക്കേറ്റത്. അന്നയെ പാലാ മരിയന്‍ സെന്‌റര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പാലാ സെന്റ് തോമസ് ടീച്ചേഴ്‌സ് ട്രെയിനിംഗ് കോളേജിലെ വിദ്യാര്‍ത്ഥിയാണ് കാര്‍ ഓടിച്ചിരുന്നത്. കടനാട് സ്‌കൂളിലേക്ക് പ്രായോഗിക പരിശീലനത്തിനായി പോവുകയായിരുന്നു വിദ്യാര്‍ത്ഥികള്‍.
















