കണ്ണൂര്‍: ടി.പി.ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി ടി.കെ.രജീഷിന് 15 ദിവസത്തേക്ക് പരോള്‍. കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ പ്രവേശിക്കരുതെന്ന നിബന്ധനയോടെയാണ് പരോള്‍ അനുവദിച്ചത്.
വീട്ടിലെ അടുത്ത ബന്ധുക്കള്‍ക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പരോള്‍ .ടി.പി വധക്കേസില്‍ ശിക്ഷിക്കപ്പെട്ട ശേഷം ആദ്യമായാണ് രജീഷിന് പരോള്‍ അനുവദിച്ചത്.
നേരത്തേ പല കാരണങ്ങള്‍ കാട്ടി പരോള്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് രജീഷ് അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ പരോള്‍ ലഭിച്ചിരുന്നില്ല.ടി.പി. കേസിലെ നാലാംപ്രതിയാണ് രജീഷ്.
ടി.പി.ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി കൊടി സുനി, ഷാഫി ഉള്‍പ്പെടെയുള്ളവര്‍ക്ക് അനധികൃത പരോള്‍ നല്‍കിയെന്നതും കൊടി സുനി പൊലീസിനെ കാവല്‍ നിര്‍ത്തി മദ്യപിച്ചതുമടക്കം ആരോപണങ്ങള്‍ നിലനില്‍ക്കെയാണ് കേസിലെ മറ്റൊരു പ്രതിക്കുകൂടി പരോള്‍ അനുവദിച്ചത്.
















