തിരുവനന്തപുരം: താന്‍ ജാതി പറഞ്ഞില്ലെന്നും ചിലര്‍ സങ്കല്‍പ്പിച്ചുണ്ടാക്കുന്നതാണെന്നും സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. പിന്നോക്കക്കാര്‍ക്ക് വേണ്ടിയാണ് താന്‍ സംസാരിച്ചത്. സിനിമ എടുക്കുന്നവര്‍ക്ക് പരിശീലനം നല്‍കണമെന്ന് മാത്രമാണ് ഉദ്യേശിച്ചത്.
സദസില്‍ ഇതിനെപ്പറ്റി അറിവില്ലാത്ത ഒരു പെണ്‍കുട്ടി എഴുന്നേറ്റ് എന്തോ പറഞ്ഞു. എന്നെ സംസാരിക്കാന്‍ സമ്മതിക്കാതെ ഉച്ചത്തില്‍ വിളിക്കുകയായിരുന്നു. ആരാണവര്‍? ഒരാള്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ തടസപ്പെടുത്താന്‍ അവര്‍ക്ക് എന്തവകാശം? ആരാണ് അവരെ അധികാരപ്പെടുത്തിയത്? അവര്‍ക്ക് അതുവഴി പ്രശസ്തി കിട്ടി. ഞാന്‍ വരത്തനൊന്നുമല്ല. സിനിമയില്‍ 60 വര്‍ഷമായി വര്‍ക്ക് ചെയ്യുന്ന ആളാണ്. സര്‍ക്കാര്‍ നല്‍കുന്ന പണം സൂക്ഷിച്ചു ഉപയോഗിക്കണമെന്നാണ് താന്‍ പറഞ്ഞത്. ഒരു മാധ്യമത്തിനു നല്‍കിയ കൂടിക്കാഴ്ചയില്‍ അടൂര്‍ വ്യക്തമാക്കി.















