ധര്‍മസ്ഥല : മണ്ണ് നീക്കം ചെയ്ത് പരിശോധനയില്‍ വീണ്ടും അസ്ഥികള്‍ ലഭിച്ചെന്ന് സൂചന. പതിനൊന്നാം സ്പോട്ടില്‍ നിന്ന് നൂറ് അടി മാറി നടത്തിയ പരിശോധനയില്‍ ആണ് അസ്ഥികള്‍ കണ്ടെത്തിയെന്ന സൂചനയുള്ളത്.പതിനൊന്നാം സ്പോട്ടില്‍ ഇന്ന് പരിശോധന നടത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും മണ്ണ് നീക്കി പരിശോധന നടത്തിയില്ല.പതിനൊന്നാം സ്പോട്ടായി സാക്ഷി ചൂണ്ടിക്കാട്ടിയ സ്ഥലത്തുനിന്നും കുറേയേറെ ദൂരം മാറി ഉള്‍ക്കാട്ടിലാണ് വിശദമായ പരിശോധന നടന്നതെന്നും പറയുന്നുണ്ട്.
പതിനൊന്നാം സ്പോട്ടില്‍ നിന്ന് നൂറ് അടി മാറി വനത്തിനുള്ളില്‍ നടത്തിയ കുഴിച്ചു പരിശോധനയില്‍ താടിയെല്ലും അസ്ഥി ഭാഗങ്ങളും കിട്ടിയെന്നാണ് വിവരം.എന്നാല്‍ പ്രത്യേക അന്വേഷണ സംഘം ഇത് സ്ഥിരീകരിച്ചിട്ടില്ല. സാക്ഷി നേരത്തെ തന്നെ ഇവിടെ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
















