തിരുവനന്തപുരം:സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്റെ പരാമര്‍ശം ദുരുദ്ദേശത്തോടെയെന്ന് കരുതുന്നില്ലെന്നും വളച്ചൊടിച്ചു വിവാദമാക്കിയെന്നും മന്ത്രി വി എന്‍ വാസവന്‍. സര്‍ക്കാര്‍ സ്ത്രീകള്‍ക്കും എസ്‌സി- എസ് ടി വിഭാഗങ്ങള്‍ക്കുമൊപ്പമാണെന്നും മന്ത്രി പറഞ്ഞു.
അതേസമയം, മന്ത്രി ബിന്ദു അടൂരിനെ അധിക്‌ഷേപിച്ച് രംഗത്തെത്തി. വിശ്വചലച്ചിത്രവേദിയില്‍ വിഹരിച്ചിട്ടുകാര്യമില്ലെന്നും മനുഷ്യനാകണമെന്നുമായിരുന്നു ബിന്ദു പ്രതികരിച്ചത്. സ്ത്രീകള്‍ക്കും പട്ടികജാതി വിഭാഗങ്ങളിലുള്ളവര്‍ക്കും അവരുടെ സര്‍ഗാത്മക കഴിവുകള്‍ പ്രകടിപ്പിക്കുന്നത് ആവശ്യമായ ഫണ്ട് സര്‍ക്കാര്‍ നല്‍കുന്നതില്‍ തെറ്റില്ല. ക്യാമറയുടെ നോട്ടം എന്നും പുരുഷ നോട്ടം ആണ്. അതിനു ബദല്‍ നോട്ടം വേണം. അതിനായുള്ള ഇടം നമ്മള്‍ ഉണ്ടാക്കിയെടുക്കണമെന്നും മന്ത്രി ബിന്ദു പറഞ്ഞു.
















