ആലപ്പുഴ:ചേര്‍ത്തലയിലെ സ്ത്രീകളുടെ തിരോധാന പരമ്പരയില്‍ സംശയനിഴലിലുളള റിയല്‍ എസ്റ്റേറ്റ് ഇടപാടുകാരന്‍ സെബാസ്റ്റ്യന്റെ വീട്ടുവളപ്പില്‍ വീണ്ടും അസ്ഥികള്‍ കണ്ടെത്തി.വീട്ട് വളപ്പില്‍ പൊലീസ് നടത്തിയ പരിശോധനയിലാണ് മനുഷ്യന്റേതെന്ന് കരുതുന്ന അസ്ഥികള്‍ ലഭിച്ചത്. ഇരുപതിലേറെ അസ്ഥികള്‍ കിട്ടിയതായാണ് അറിയുന്നത്.
അസ്ഥികള്‍ക്ക് ആറ് വര്‍ഷത്തെയെങ്കിലും പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം.സെബാസ്റ്റ്യന്റെ വീട്ടുവളപ്പിലെ കുളം വറ്റിച്ച് നടത്തിയ പരിശോധനയില്‍ രണ്ട് വസ്ത്രങ്ങളും കണ്ടെത്തി.
കഡാവര്‍ നായകളെ ഉള്‍പ്പെടെ എത്തിച്ചാണ് സെബാസ്റ്റ്യന്റെ വീട്ടില്‍ പരിശോധന.വീടിനുളളിലെ തറ കുഴിച്ചും പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല. കഴിഞ്ഞ വര്‍ഷം കാണാതായ ജെയ്നമ്മയുടെ അസ്ഥികളാകാം കണ്ടെത്തിയതെന്ന് ക്രൈം ബ്രാഞ്ച് ആദ്യഘട്ടത്തില്‍ സംശയിച്ചിരുന്നെങ്കിലും അസ്ഥികളുടെ കാലപ്പഴക്കം സംബന്ധിച്ച പ്രാഥമിക നിഗമനം അന്വേഷണസംഘത്തെ വലയ്‌ക്കുന്നുണ്ട്. സെബാസ്റ്റ്യന്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നാണ് വിവരം.കാണാതായ സ്ത്രീകളെ അറിയാമെന്നും എന്നാല്‍ അവരെ കൊലപ്പെടുത്തിയിട്ടില്ലെന്നുമുളള നിലപാടിലാണ് സെബാസ്റ്റ്യന്‍.
കുളത്തിലെ പരിശോധനയില്‍ ചില വസ്ത്രങ്ങളും ഒരു കൊന്തയും കണ്ടെത്തി.രണ്ടര ഏക്കറോളം വരുന്ന പറമ്പില്‍ വിശദ പരിശോധനകള്‍ നടത്താനാണ് പൊലീസ് നീക്കം.സെബാസ്റ്റ്യന്റെ പറമ്പില്‍ മൂന്ന് കുളങ്ങളാണുള്ളത്. ഇവ വറ്റിക്കുന്ന പ്രവര്‍ത്തനങ്ങളും നടക്കുന്നുണ്ട്.
















