ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ . രാഹുൽ ഗാന്ധിയെ ‘ദേശവിരുദ്ധൻ’ എന്ന് വിളിച്ച ഹിമന്ത ശർമ്മ രാഹുൽ ബംഗ്ലാദേശിൽ നിന്നും പാകിസ്ഥാനിൽ നിന്നുമുള്ള മുസ്ലീങ്ങളെ മാത്രമേ പിന്തുണയ്‌ക്കുന്നുള്ളൂവെന്നും പറഞ്ഞു.
ബോഡോലാൻഡ് ടെറിട്ടോറിയൽ മേഖലയിൽ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിനിടെ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ, കാമാഖ്യ ക്ഷേത്രം, ആത്മീയ പരിഷ്കർത്താവ് മഹാപുരുഷ് ശ്രീമന്ത ശങ്കരദേവ് തുടങ്ങിയ “ആസാമിന്റെ ഐക്കണുകളെ” കോൺഗ്രസ് ബഹുമാനിക്കുന്നില്ലെന്നും ഹിമന്ത ശർമ്മ പറഞ്ഞു.
“രാഹുൽ ഗാന്ധി ഒരു ഇന്ത്യാ വിരുദ്ധ വ്യക്തിയാണ്. അദ്ദേഹം ബംഗ്ലാദേശി, പാകിസ്ഥാൻ മുസ്ലീങ്ങൾക്കൊപ്പമാണ്. അദ്ദേഹം ഇന്ത്യൻ ഹിന്ദുക്കൾക്കൊപ്പമല്ല, ഇന്ത്യൻ മുസ്ലീങ്ങൾക്കൊപ്പമല്ല. രാഹുൽ ഗാന്ധി ഒരു ദേശവിരുദ്ധ വ്യക്തിത്വമാണ്,”ഹിമന്ത ശർമ്മ പറഞ്ഞു.
















