Entertainment

ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിനെതിരെ വീണ്ടും ഉര്‍വശി. മാനദണ്ഡങ്ങള്‍ എന്താണെന്ന് അറിഞ്ഞിട്ടേ അവാര്‍ഡു വാങ്ങൂ

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ചെന്നൈ: ദേശീയ ചലച്ചിത്ര പുരസ്‌കാര നിര്‍ണയത്തിനെതിരെ വീണ്ടും വിമര്‍ശനമുയര്‍ത്തി നടി ഉര്‍വശി. ‘ഞങ്ങള്‍ തോന്നുന്നത് ചെയ്യും, നിങ്ങള്‍ വാങ്ങി പൊയ്‌ക്കോണം എന്ന സമീപനം അംഗീകരിക്കില്ലെന്നും മാനദണ്ഡങ്ങള്‍ എന്താണെന്ന് അറിഞ്ഞിട്ടുമതി അവാര്‍ഡ് വാങ്ങുന്നതെന്ന് അവര്‍ പറഞ്ഞു.

എന്തുകൊണ്ട് മികച്ച നടിക്കുള്ള പുരസ്‌കാരം പങ്കിട്ടില്ല എന്നും സഹനടനായി വിജയരാഘവനെയും സഹനടിയായി തന്നെയും തെരഞ്ഞെടുത്തതിന്റെ മാനദണ്ഡം എന്തെന്നും ഉര്‍വശി ആരാഞ്ഞു.

ഇങ്ങനെയാണെങ്കില്‍ അര്‍ഹിക്കുന്ന പലര്‍ക്കും കിട്ടില്ല. തരുന്നത് സന്തോഷത്തോടെ വാങ്ങിപ്പോകാന്‍ ഇത് പെന്‍ഷന്‍ കാശല്ല. നികുതി കെട്ടിവച്ചാണ് ഞങ്ങളെല്ലാം അഭിനയിക്കുന്നത്. അല്ലാതെ ചുമ്മാ വന്ന് അഭിനയിച്ച് പോകുകയല്ല. കേന്ദ്രമന്ത്രിയായ സുരേഷ് ഗോപി ഇത് അന്വേഷിച്ച് പറയണമെന്നും അവര്‍ നിര്‍ദേശിച്ചു.

Recent Posts