ബൊഗോത്ത: കൊളംബിയയുടെ മുന്‍ പ്രസിഡന്റ് അല്‍വാരോ ഉറൈബിന് 12 വര്‍ഷം വീട്ടുതടങ്കല്‍. കൊളംബിയയില്‍ ആഭ്യന്തരയുദ്ധം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം കൂട്ടക്കൊലകള്‍ക്കും അതിക്രമങ്ങള്‍ക്കും കാരണക്കാരായ അര്‍ദ്ധസൈനികരുമായി ഇദ്ദേഹത്തിന് ബന്ധമുണ്ടെന്ന ആരോപണം ഉയര്‍ന്നിരുന്നു. ഇതിലെ സാക്ഷികളെ പണം നല്‍കി സ്വാധീനിക്കാന്‍ ശ്രമിച്ചതായി കണ്ടെത്തിയതിന് പിന്നാലെയാണ് കോടതി ഇത്തരത്തിലൊരു വിധി പ്രഖാപിച്ചത്. കൊളംബിയയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു മുന്‍ പ്രസിഡന്റ് ശിക്ഷിക്കപ്പെടുന്നത്.
പന്ത്രണ്ടു വര്‍ഷത്തേക്കാണ് 73കാരനായ ഇദ്ദേഹത്തെ ശിക്ഷിച്ചിരിക്കുന്നത്. പൊതു ഓഫീസുകളില്‍ നിന്ന് ഉറൈബിനെ വിലക്കി. ജന്മനാടായ റിയോനെഗ്രോയിലെ അധികാരികള്‍ക്ക് മുന്നില്‍ ഹാജരായി വീട്ടുതടങ്കലില്‍ പോകാനാണ് കോടതി ഉത്തരവ്. ഇതിനു പുറമേ 5,78,000 ഡോളര്‍ പിഴയും കോടതി ചുമത്തി.
2002- 2010 കാലയളവിലാണ് ഇദ്ദേഹം കൊളംബിയയുടെ പ്രസിഡന്റായിരുന്നത്.











