സ്മാള്‍ ഇന്‍ഡസ്ട്രീസ് ഡവലപ്‌മെന്റ് ബാങ്ക് ഓഫ് ഇന്ത്യ (സിഡ്ബി) ഗ്രേഡ് എ, ബി ജനറല്‍, സ്‌പെഷ്യലിസ്റ്റ് സ്ട്രീമില്‍ ഓഫീസര്‍ തസ്തികയില്‍ നിയമനത്തിന് അപേഷകള്‍ ക്ഷണിച്ചു. തസ്തികകള്‍ ചുവടെ-
അസിസ്റ്റന്റ് മാനേജര്‍ ഗ്രേഡ് എ-ജനറല്‍ സ്ട്രീം, ശമ്പള നിരക്ക് 44,500-1,00,000 രൂപ. ഒഴിവുകള്‍- 50 (ജനറല്‍ 20, ഒബിസി 15, എസ്‌സി 7, എസ്ടി 3, ഇഡബ്ല്യുഎസ് 5) (ഭിന്നശേഷിക്കാര്‍ക്ക് 5 ഒഴിവുകളില്‍ നിയമനം ലഭിക്കും). യോഗ്യത: ബിരുദം (കോമേഴ്‌സ്/ഇക്കണോമിക്‌സ്/മാത്തമാറ്റിക്‌സ്/സ്റ്റാറ്റിസ്റ്റിക്‌സ്/ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍/എന്‍ജിനീയറിങ്) ശതമാനം മാര്‍ക്കില്‍ കുറയാതെ വിജയിച്ചിരിക്കണം. (എസ്‌സി/എസ്ടി/പിഡബ്ല്യുബിഡി വിഭാഗങ്ങള്‍ക്ക് 50% മാര്‍ക്ക് മതി). അല്ലെങ്കില്‍ സിഎ/സിഎംഎ/സിഎസ്/സിഎഫ്എ അല്ലെങ്കില്‍ എംബിഎ/പിജിഡിഎം (ഏതെങ്കിലും ഡിസിപ്ലിനില്‍ 2 വര്‍ഷത്തെ ഫുള്‍ടൈം കോഴ്‌സ്). അവസാനവര്‍ഷ യോഗ്യതാപരീക്ഷയെഴുതുന്നവരെയും പരിഗണിക്കും. ബന്ധപ്പെട്ട മേഖലയില്‍ രണ്ട് വര്‍ഷത്തില്‍ കുറയാതെ ഓഫീസര്‍ പദവിയില്‍ പ്രവൃത്തിപരിചയം വേണം. പ്രായപരിധി 30 വയസ്. നിയമാനുസൃത വയസ്സിളവുണ്ട്.
മാനേജര്‍ ഗ്രേഡ് ബി- ജനറല്‍ ആന്റ് സ്‌പെഷ്യലിസ്റ്റ് സ്ട്രീം, ശമ്പള നിരക്ക് 55200-1,15,000 രൂപ. ഒഴിവുകള്‍- സ്ട്രീം- ജനറല്‍ 11 (എസ്‌സി 1, എസ്ടി 1, ഒബിസി 3, ഇഡബ്ല്യുഎസ് 2, സംവരണം ചെയ്യപ്പെടാത്തവ 4) (ഭിന്നശേഷിക്കാര്‍ക്ക് ഒരൊഴിവില്‍ നിയമനം ലഭിക്കും). സ്ട്രീം- ലീഗല്‍- ഒഴിവ് 8 (എസ്‌സി 1, എസ്ടി 1, ഒബിസി 3, സംവരണം ചെയ്യപ്പെടാത്തവ 3). ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി (ഐടി) (എഐ/എംഎല്‍ ഓട്ടോമേഷന്‍/ഫുള്‍സ്റ്റാക്ക് ആപ്ലിക്കേഷന ഡവലപ്‌മെന്റ്/സെക്യൂരിറ്റി/ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് നെറ്റ്‌വര്‍ക്ക്)- ഒഴിവുകള്‍ 7 (എസ്‌സി 1, എസ്ടി 1, ഒബിസി 1, ഇഡബ്ല്യുഎസ് 2, സംവരണം ചെയ്യപ്പെടാത്തവ 2) (ഭിന്നശേഷിക്കാര്‍ക്ക് ഒരൊഴിവില്‍ നിയമനം ലഭിക്കും).
തസ്തികകളും യോഗ്യതാ മാനദണ്ഡങ്ങളും സെലക്ഷന്‍ നടപടികളും അടങ്ങിയ റിക്രൂട്ട്‌മെന്റ് വിജ്ഞാപനം www.sidbi.in ല്‍ ലഭിക്കും.
അപേക്ഷാ ഫീസ് 1100 രൂപ. എസ്‌സി/എസ്ടി/പിഡബ്ല്യുബിഡി വിഭാഗങ്ങള്‍ക്ക് 1750 രൂപ. ഡബിറ്റ്/ക്രഡിറ്റ് കാര്‍ഡ്, ഇന്റര്‍നെറ്റ് ബാങ്കിങ് മുഖേന ഫീസ് അടയ്‌ക്കാം. വിജ്ഞാപനത്തിലെ നിര്‍ദ്ദേശങ്ങള്‍ പാലിച്ച് ഓണ്‍ലൈനില്‍ ഓഗസ്റ്റ് 11 നകം അപേക്ഷിക്കാവുന്നതാണ്.
















