ആലപ്പുഴ: : കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തപ്പോള്‍ മൂന്നാം ലോകമഹായുദ്ധം നടക്കുന്ന മട്ടിലാണ് മാധ്യമ ചര്‍ച്ചകള്‍ നടന്നതെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. ശിവഗിരി അടിച്ചുതകര്‍ത്തപ്പോള്‍ ആരെങ്കിലുമുണ്ടായിരുന്നോ എന്ന് വെള്ളാപ്പള്ളി ചോദിച്ചു.
മതനിരപേക്ഷത പറഞ്ഞവര്‍ തൊഴിലുറപ്പുകാരും മതം പറഞ്ഞവര്‍ കേമന്‍മാരുമായി മാറി. ജാതി നോക്കി വോട്ടുചെയ്യുന്നവര്‍ മിടുക്കന്‍മാരും അല്ലാത്തവര്‍ മണ്ടന്‍മാരുമാണ്. തങ്ങളുടെ സമുദായത്തിന്റെ വോട്ട് കൊണ്ട് ഭരണത്തില്‍ ഏറിയവര്‍ അധികാരം കിട്ടിയാല്‍ ആലുവ മണപ്പുറത്ത് കണ്ട ഭാവം പോലും നടിക്കുന്നില്ല.
കുട്ടനാട്ടില്‍ കെട്ടുവള്ളത്തില്‍ കയറാന്‍ പോലും ആളില്ലാത്ത പാര്‍ട്ടിയെയാണ് വിജയിപ്പിച്ചത്. ആ പാര്‍ട്ടിയുടെ ഫുള്‍ ഫോം പോലും ആളുകള്‍ക്കറിയില്ല. എന്നിട്ടും വോട്ടുചെയ്തു വിജയപ്പിച്ചുവെന്ന് വെള്ളാപ്പള്ളി പറഞ്ഞു. ചെങ്ങന്നൂര്‍, കാര്‍ത്തികപ്പള്ളി എസ്എന്‍ഡിപി ശാഖാ നേതൃ സംഗമങ്ങള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
















