കോട്ടയം: ജലനിധി ഗോഡൗണില്‍ സിസിടിവി സ്ഥാപിക്കുന്നതിനിടെ യുവാവ് ഷോക്കേറ്റു മരിച്ചു. പാലാ മുരിക്കുംപുഴ ചൂരക്കാട്ട് സി ജി.നന്ദകുമാറിന്‌റെ (സി.കെ. സ്‌റ്റോഴ്‌സ്) മകന്‍ അര്‍ജുന്‍ (34)ആണ് മരിച്ചത്.
ഞായറാഴ്ച വൈകിട്ട് തോട്ടയ്‌ക്കാട് മാടത്താനി ഭാഗത്ത് ജലനിധി ഗോഡൗണില്‍ സിസിടിവി സ്ഥാപിക്കുന്നതിനിടെ ഷോക്കേല്‍ക്കുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മുരിക്കുംപുഴയില്‍ സിസിടിവിയും മറ്റും സ്ഥാപിച്ചു നല്‍കുന്ന സികെ ഓട്ടോമേഷന്‍ എന്ന സ്ഥാപത്തിന്‌റെ ഉടമയാണ്.
മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം ഇന്ന് ഉച്ചയ്‌ക്ക് വീട്ടിലെത്തിക്കും. സംസ്‌കാരം ഇന്ന് 4 ന് വീട്ടുവളപ്പില്‍. ഭാര്യ അശ്വതി പൈക ജ്യോതി പബ്‌ളിക് സ്‌കൂള്‍ അധ്യാപികയാണ്. മകള്‍ അരുന്ധതി. മാതാവ്: രമ.
















