റായ്‌പൂർ : ഛത്തീസ്ഗഢിൽ മലയാളി കന്യാസ്ത്രീകൾക്കൊപ്പം കണ്ടെത്തിയ പെൺകുട്ടികളുടെ മൊഴിമാറ്റത്തിന് പിന്നിൽ സിപിഐ. രണ്ട് ദിവസം മുൻപാണ് പെൺകുട്ടികളും കുടുംബവും നാരായൺപൂരിലെ സിപിഐയുടെ ജില്ലാ കൗൺസിൽ ഓഫീസിൽ എത്തിയത്. ഇവിടെ വച്ച് സിപിഐ നേതാക്കളാണ് പരാതി തയ്യാറാക്കി ഇവരെ പൊലീസ് സ്റ്റേഷനിൽ എത്തിച്ചത്. ഇതിന്റെ ദൃശ്യങ്ങളും ഇപ്പോൾ പുറത്ത് വന്നിട്ടുണ്ട്.
മാവോയിസ്റ്റ് ശക്തി മേഖലയാണ് നാരായൺപൂർ . സിപിഐയും ഇവിടെ ശക്തമാണ് . ഈ സ്വാധീനം ഉപയോഗിച്ചാണ് പെൺകുട്ടികളുടെ പരാതിയും മൊഴിമാറ്റവും നടന്നത്. ബജ്രംഗ് ദളിനെതിരെ മൊഴിനൽകിയതും ഈ ഗൂഢാലോചനയുടെ ഫലമാണ്. സുരക്ഷ നൽകാൻ എന്ന പേരിൽ പെൺകുട്ടികളെ ഇപ്പോഴും സിപിഐയുടെ ഓഫീസിലാണ് പാർപ്പിച്ചിരിക്കുകയാണ്. ഗൂഢാലോചനയുടെ ഭാഗമായി ഞായറാഴ്ച കേരളത്തിലെ ചില മാദ്ധ്യമങ്ങളെ നാരായൺപൂരിലേക്ക് വിളിച്ച് വരുത്തി പെൺകുട്ടികളോട് സംസാരിപ്പിക്കുകയും ചെയ്തു.
കന്യാസ്ത്രീകളുടെ വിഷയം വർഗീയചേരിതിരിവുണ്ടാക്കാൻ മാത്രം ഉയർത്തിക്കാട്ടുകയാണ് സിപിഎമ്മും, സിപിഐയും. അതിനായാണ് പെൺകുട്ടികളെ വച്ച് ഇത്തരമൊരു നാടകം കളിപ്പിച്ചതെന്നതും വ്യക്തമാണ്.















