കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ രോഗിയുടെ കൂട്ടിരിപ്പുകാര്‍ക്ക് മദ്യമെത്തിച്ചുകൊടുക്കുന്നത് തൊഴിലാക്കിയാള്‍ അറസ്റ്റില്‍. മുടിയൂര്‍ക്കര സ്വദേശി രവി ശങ്കര്‍ (35)ആണ് അറസ്റ്റിലായത്. അമ്മഞ്ചേരിയിലുള്ള കുട്ടികളുടെ ആശുപത്രിക്ക് സമീപമുള്ള വീട്ടില്‍ നിന്നും സ്‌കൂട്ടറില്‍ മദ്യവുമായെത്തി ഒരാള്‍ക്ക് കൈമാറുന്നതിനിടെയാണ് പിടിയിലായത്. നാല് ലിറ്റര്‍ മദ്യവും ഇയാള്‍ സഞ്ചരിച്ച സ്‌കൂട്ടറും എക്‌സൈസ് കസ്റ്റഡിയിലെടുത്തു. ആവശ്യക്കാര്‍ വിളിച്ചാലുടന്‍ സ്‌കൂട്ടറില്‍ മദ്യമെത്തിച്ച് നല്‍കുന്നതാണ് ഇയാളുടെ രീതിയെന്ന് എക്‌സൈസ് പറഞ്ഞു. ഓണം സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി എക്‌സൈസ് നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലാണ്. ബാറുകള്‍ നിന്ന് വാങ്ങി സൂക്ഷിക്കുന്ന മദ്യം രോഗികളുടെ കൂട്ടിരിപ്പുകാര്‍ക്ക് ഇരട്ടി വിലയ്‌ക്കാണ് വിറ്റിരുന്നത്. പ്രതിയെ കോടതി റിമാന്റ് ചെയ്തു.
















