കണ്ണൂര്‍: റെയിന്‍ കോട്ട് മാറ്റിയെടുത്ത പൊലീസുകാരന് സ്ഥലംമാറ്റം. മുഴക്കുന്ന് സ്റ്റേഷനിലെ പൊലീസുകാരനെയാണ് സ്ഥലം മാറ്റിയത്.
കോടതി ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന സഹപ്രവര്‍ത്തകന്റെ റെയിന്‍ കോട്ട് ഈ പൊലീസുകാരന്‍ എടുത്തിരുന്നു. തുടര്‍ന്ന് ഇദ്ദേഹത്തെ പയ്യന്നൂരിലേക്കാണ് സ്ഥലം മാറ്റിയത്.
എന്നാല്‍ റെയിന്‍ കോട്ട് എടുത്തിട്ടില്ലെന്നാണ് സ്ഥലംമാറ്റപ്പെട്ട പൊലീസുകാരന്‍ പറയുന്നത്.സ്ഥലം മാറ്റം എന്തുകൊണ്ടാണെന്ന് അറിയില്ലെന്നും ഇദ്ദേഹം പ്രതികരിച്ചു.
















