തിരുവനന്തപുരം: സിനിമാ രംഗത്ത സ്ത്രീകൾ ചൂഷണം ചെയ്യുന്നുവെന്ന ആക്ഷേപങ്ങളെ തുടർന്ന് സംസ്ഥാനസർക്കാർ അന്വേഷണത്തിന് നിയോഗിച്ച ഹേമാ കമ്മിറ്റി റിപ്പോർട്ട് എന്തായി എന്ന് പ്രസിദ്ധ ചലച്ചിത്രപ്രവർത്തകൻ ശ്രീകുമാരൻ തമ്പി. സംസ്ഥാന സർക്കാരിന്റെ സിനിമാ നയരൂപീകരണത്തിനുള്ള കോൺക്ലേവിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നമ്മുടെ സിനിമാ രംഗത്തെ സ്ത്രീരത്‌നങ്ങൾ ആവശ്യപ്പെട്ടതനുസരിച്ചാണ് ഹേമാ കമ്മിറ്റിയെ നിയോഗിച്ചു. പക്ഷേ, ഹേമാ കമ്മീഷൻ റിപ്പോർട്ടിന്റെ അവസാനം എന്തുസംഭവിച്ചു. പരാതി പറഞ്ഞവർതന്നെ കേസാകുമെന്നു വന്നപ്പോൾ കേസില്ലെന്നു പറഞ്ഞു. എന്താണ് സംഭവിച്ചത് ഹേമാ കമ്മിറ്റിറിപ്പോർട്ടിന്. എന്തു സംഭവിച്ചു. സംസ്ഥാനം മുടക്കിയ പണം എന്തായി? എന്തു പ്രയോജനം കിട്ടി? എന്തായാലും കോൺക്ലേവിന്റെ എല്ലാ സ്വപ്‌നങ്ങളും ഫലമാകട്ടെ എന്ന് ആശംസിക്കുന്നു, ശ്രീകുമാരൻതമ്പി പറഞ്ഞു.













