വയനാട് : തേന്‍ ശേഖരിക്കാന്‍ പോയ മധ്യവയസ്‌കന് കരടിയുടെ ആക്രമണത്തില്‍ പരിക്ക്.തിരുനെല്ലി ബേഗൂര്‍ കാട്ടുനായ്‌ക്ക ഉന്നതിയിലെ കുമാരന്‍ (50) ആണ് പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലുളളത്. ഞായറാഴ്ച ഉച്ചയ്‌ക്ക് ഒരു മണിയോടെയായിരുന്നു സംഭവം.
തോല്‍പ്പെട്ടി വന്യജീവി സങ്കേതത്തില്‍ ദാസന്‍ഘട്ട ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയിലുളള മുപ്പത്തിയാറ് കുളത്തിനടുത്ത് വെച്ചാണ് കുമാരനെ കരടി ആക്രമിച്ചത്. ഒപ്പമുണ്ടായിരുന്നവര്‍ വിവരം അറിയിച്ചത് പ്രകാരം സ്ഥലത്തെത്തിയ ദാസന്‍ ഘട്ട ഫോറസ്റ്റ് സെക്ഷനിലെ വനപാലകരാണ് കുമാരനെ വയനാട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചത്.
വലതു കാലില്‍ പരിക്കേറ്റ കുമാരനെ വയനാട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രാഥമിക ചികിത്സക്ക് ശേഷം വിദഗ്ദ ചികിത്സക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജിലെത്തിച്ചു.
















