എറണാകുളം : അങ്കമാലിയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് മൂന്ന് പേര്‍ക്ക് പരിക്കേറ്റു. രണ്ട് പേരുടെ നില അതീവ ഗുരുതരം. ഞായറാഴ്ച രാവിലെ അങ്കമാലി സെന്റ് ജോസഫ് സ്‌കൂളിന് സമീപമാണ് അപകടം ഉണ്ടായത്.
എതിര്‍ദിശയില്‍ നിന്ന് വന്ന ബൈക്കുകള്‍ തമ്മിലാണ് കൂട്ടിയിടിച്ചത്. നാട്ടുകാര്‍ ഉടന്‍ തന്നെ പരിക്കേറ്റവരെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അതീവ ഗുരുതരാവസ്ഥയിലുളളവരെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. അപകടത്തെക്കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങി.
















