പാലക്കാട്: ശ്രീകൃഷ്ണപുരം സെന്റ് ഡോമിനിക് സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനി ആശിര്‍നന്ദ (14) ആത്മഹത്യ ചെയ്ത സംഭവത്തില്‍ മൂന്ന് അധ്യാപകര്‍ക്കെതിരെ പൊലീസ് കേസെടുത്തു. മുന്‍ പ്രിന്‍സിപ്പാള്‍ ജോയ്സി, അധ്യാപകരായ സ്റ്റെല്ലാ ബാബു, അര്‍ച്ചന എന്നിവര്‍ക്കെതിരെയാണ് കേസ്.
ജുവനൈല്‍ ജസ്റ്റിസ് നിയമത്തിലെ 75-ാം വകുപ്പുപ്രകാരം കോടതി അനുമതിയോടെയാണ് കേസെടുത്തത്.ആശിര്‍നന്ദ ആത്മഹത്യ ചെയ്തത് ജൂണ്‍ 23നാണ്. മാര്‍ക്ക് കുറഞ്ഞപ്പോള്‍ കുട്ടിയെ ക്ലാസ് മാറ്റിയിരുത്തിയെന്നും ഇതിന്റെ മനോവിഷമത്തില്‍ വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തതെന്നുമാണ് രക്ഷിതാക്കളുടെ പരാതി.
വൈകിട്ട് സ്‌കൂള്‍ വിട്ടെത്തിയ ആശിര്‍നന്ദയെ രാത്രിയോടെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് കുടുംബം സ്‌കൂളിനെതിരെ ആരോപണവുമായി രംഗത്തെത്തി. സംഭവത്തില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നതോടെ പ്രിന്‍സിപ്പാള്‍ ഉള്‍പ്പെടെ മൂന്നു ജീവനക്കാരെ സ്‌കൂള്‍ മാനേജ്‌മെന്റ് പുറത്താക്കി.
















