പത്തനംതിട്ട: പൊലീസുകാരന്‍ തൂങ്ങിമരിച്ച നിലയില്‍.പത്തനംതിട്ട പൊലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ ഓഫീസറായ ആനന്ദ ഹരിപ്രസാദിനെ (49) വീട്ടില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്.
കൊട്ടാരക്കര നീലേശ്വരം സ്വദേശിയായ ആനന്ദ ഹരിപ്രസാദിനെ ഞായറാഴ്ച രാവിലെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ടാഴ്ച മുന്‍പ് ഇദ്ദേഹത്തിന്റെ അമ്മ മരണപ്പെട്ടിരുന്നു. തുടര്‍ന്ന് ഇദ്ദേഹം കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നതായി സഹപ്രവര്‍ത്തകര്‍ പറഞ്ഞു.
കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ നിന്ന് മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി പാരിപ്പളളി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റും. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
















