ലഖ്‌നൗ: പൊതുപരിപാടികളിൽ അമിതമായി ഉപയോഗിക്കുന്ന ഡ്രോണുകൾ ആൾക്കൂട്ടത്തിന് ആശയക്കുഴപ്പവും ഉത്കണ്ഠയും ഉള്ളതായി പരാതി. പൊതു പരിപാടികളിൽ ആശങ്ക പരത്താൻ ഇടയാക്കുന്ന ഡ്രോണുകൾക്ക് നിയന്ത്രണം ഏർപ്പെടുത്താൻ യോഗി ആദിത്യനാഥ് സർക്കാർ.
ആർക്കും ഡ്രോൺ ഉപയോഗിക്കാമെന്ന നിലവന്നപ്പോൾ വ്യക്തികൾ ഉപയോഗിക്കുന്ന ഡ്രോണുകൾ പൊതു പരിപാടികളിൽ ആശയക്കുഴപ്പമുണ്ടാക്കുന്നുണ്. ഇത് സാമൂഹ്യ പ്രശ്‌നമായി മാറാനുള്ള സാഹചര്യം കണക്കിലെടുത്താണ് അനധികൃത ഡ്രോൺ ഉപയോഗം തടയാൻ നിയന്ത്രണങ്ങളിലേക്ക് കടക്കുന്നത്. അനുമതിയില്ലാതെ പൊതുപരിപാടികളിൽ ഡ്രോൺ ഉപയോഗിച്ചാൽ ഗാങ്‌സ്റ്റർ ആക്ട്, ആവശ്യമെങ്കിൽ ദേശീയ സുരക്ഷാ ആക്ട് (എൻഎസ്എ) എന്നിവ പ്രകാരം കുറ്റം ചുമത്തും.
വിവിധ ജില്ലകളിൽനിന്ന് പൊതു പരിപാടികളിലെ ഡ്രോൺ ഉപയോഗം ജനങ്ങൾക്കിടയിൽ ഉണ്ടാക്കുന്ന ഉത്കണ്ഠകൾ സംബന്ധിച്ച പരാതികളുടെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉത്തരവിന് നിർദ്ദേശിച്ചതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
നൂതന സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് രാജ്യ സുരക്ഷാ ലംഘനം നടത്തുന്നുവെന്ന റിപ്പോർട്ട് സർക്കാരിന് ലഘിച്ച പശ്ചാത്തലവും നടപടിക്ക് പിന്നിലുണ്ട്.












