മലപ്പുറം: നടുറോഡില്‍ വച്ച് വാന്‍ഡ്രൈവറുടെ ചെകിട്ടത്തടിച്ച പോലീസ് ഡ്രൈവര്‍ നൗഷാദ് പാലായിയെ സസ്‌പെന്‍ഡ് ചെയ്ത് ജില്ലാ പോലീസ് മേധാവി ഉത്തവിറക്കി. വാറങ്ങോട് ചപ്പങ്ങാട്ടില്‍ ജാഫറിനാണ് മര്‍ദ്ദനമേറ്റത്. സംഭവത്തില്‍ നേരത്തെ നൗഷാദിനെ എ. ആര്‍ ക്യാമ്പിലേക്ക് സ്ഥലം മാറ്റിയിരുന്നു. അതിനുപിന്നാലെയാണ് സസ്‌പെന്‍ഷന്‍. നൗഷാദിന്‌റെ പരാക്രമം പൊലീസ് സേനയ്‌ക്ക് കളങ്കമായെന്ന വിലയിരുത്തലിലാണ് നടപടി. മര്‍ദ്ദനമേറ്റ ജാഫര്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. കേസുമായി മുന്നോട്ടുപോകുമെന്ന് ജാഫറിന്റെ ബന്ധുക്കള്‍ അറിയിച്ചു.
വാഹന പരിശോധനയ്‌ക്കിടെ കാനറ ബാങ്കിന്റെ പണം കൊണ്ടുപോകുന്ന വാന്‍ തടഞ്ഞ പൊലീസ് സംഘം ജാഫര്‍ കാക്കി യുണിഫോം ധരിച്ചിട്ടില്ല എന്നതിന്‌റെ പേരില്‍ പിഴ ഈടാക്കിയിരുന്നു. പിഴ കുറച്ചുതരാമോ എന്ന് ഡ്രൈവര്‍ ചോദിച്ചതിനാണ് നൗഷാദ് ജാഫറെ മര്‍ദിച്ചത്. ജാഫറിന്റെ കരണത്ത് അടിക്കുന്നതിന്റെയും കഴുത്തിനു കുത്തിപ്പിടിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ പിന്നില്‍ കിടന്ന വാഹനത്തിലുള്ളവര്‍ പകര്‍ത്തിയിരുന്നു. ഇത് പുറത്തുവന്നതോടെയാണ് നടപടി ഉണ്ടായത്.
















