ആലപ്പുഴ: കേരളം ഭരിക്കേണ്ടത് എങ്ങനെയെന്ന് മലപ്പുറത്തുനിന്ന് പറയേണ്ടെന്നും മിക്ക കോണ്‍ഗ്രസുകാരും മലപ്പുറത്തുകാരെ തൃപ്തിപ്പെടുത്താനാണ് തന്നെ എതിര്‍ക്കുന്നതെന്നും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. എസ്എന്‍ഡിപി യോഗം ചേപ്പാട് ശാഖ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോലമല്ല, തന്നെ കത്തിച്ചാലും പറഞ്ഞ വാക്കില്‍ നിന്ന് പിന്നോട്ടില്ല. കോണ്‍ഗ്രസിന് ഒറ്റയ്‌ക്ക് നിന്ന് മത്സരിക്കാന്‍ ധൈര്യമുള്ള സീറ്റുകളില്ല. മുസ്ലിംലീഗിന്റെ ഊന്നുവടിയില്ലാതെ കോണ്‍ഗ്രസിന് കേരളത്തില്‍ നിലനില്‍പ്പില്ല. സമുദായത്തിന്റെ സങ്കടങ്ങള്‍ പറയുമ്പോള്‍ അത് പരിഹരിക്കാന്‍ ശ്രമിക്കുന്നതിനു പകരം മതവിദ്വേഷം എന്ന് പറഞ്ഞ് തന്നെ ആക്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു
















