പത്തനംതിട്ട: ഇളമണ്ണൂര്‍ പോസ്റ്റ് ഓഫീസില്‍ പൊട്ടിത്തെറിച്ചത് അഹമ്മദാബാദില്‍ നിന്ന് ജവാന്‍ അയച്ച പാഴ്‌സല്‍. പോസ്റ്റ് ഓഫീസില്‍ കവര്‍ സീല്‍ ചെയ്തപ്പോഴാണ് പൊട്ടിത്തെറിയും പുകയും ഉയര്‍ന്നത്. ഗുജറാത്തില്‍ നിന്ന് സ്വകാര്യ കൊറിയര്‍ കമ്പനി വഴി പോസ്റ്റ് ഓഫീസിലെത്തിയ പാഴ്‌സല്‍ ആണ് പൊട്ടിത്തെറിച്ചത്. പൊലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയില്‍ പാക്കറ്റിനുള്ളില്‍ എയര്‍ഗണ്ണുകളില്‍ ഉപയോഗിക്കുന്ന 40 പെല്ലറ്റുകളാണെന്ന് കണ്ടെത്തി. മറ്റു അപകടങ്ങളില്ല. ഇളമണ്ണൂര്‍ സ്വദേശി ജിതിന്‍ എസ്. നായര്‍ക്ക് അഹമ്മദാബാദില്‍ നിന്ന് ജവാന്‍ അയച്ചതാണ് ഈ പാഴ്‌സലെന്ന് പൊലീസ് പറഞ്ഞു. ജവാനുമായി ബന്ധപ്പെട്ട് പൊലീസ് ഇക്കാര്യംസ്ഥിരീകരിച്ചു. സംഭവത്തില്‍ പോസ്റ്റല്‍ അധികാരികള്‍ പരാതി നല്‍കാത്തതിനാല്‍ കേസെടുത്തിട്ടില്ല.
















