തിരുവനന്തപുരം: കുടുംബശ്രീയുടെ ഡിജിറ്റല്‍ ഓണ്‍ലൈന്‍ റേഡിയോ റേഡിയോ ശ്രീക്ക് അഞ്ചുലക്ഷം ശ്രോതാക്കള്‍. മൂന്നു മാസത്തിനുള്ളില്‍ പത്തുലക്ഷം ശ്രോതാക്കളെ ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങളിലാണ് കുടുംബശ്രീ. എഡിഎസ്, സിഡിഎസ്, അയല്‍ക്കൂട്ട തലങ്ങളില്‍ നടക്കുന്ന പ്രധാന പരിപാടികളും വിശേഷങ്ങളും വാര്‍ത്താരൂപത്തില്‍ പ്രക്ഷേപണം ചെയ്യുന്ന റേഡിയോ ശ്രീ, സാമൂഹ്യ പ്രവര്‍ത്തനങ്ങളുടെയും സംരംഭകത്വ വിജയങ്ങളുടെയും പ്ലാറ്റ്‌ഫോമാണ്.
2024 ജൂലൈ ഒന്നിന് പ്രക്ഷേപണം ആരംഭിച്ച റേഡിയോ ശ്രീ, നിലവില്‍ 24
മണിക്കൂറും നാല് ഷെഡ്യൂളുകളായി പ്രവര്‍ത്തിക്കുന്നു. രാവിലെ 7 മുതല്‍ ഉച്ചയ്‌ക്ക് 1 വരെ
വരുന്ന ആദ്യ ഷെഡ്യൂളില്‍ ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ആറ് പ്രത്യേക പരിപാടികളാണ്
പ്രക്ഷേപണം ചെയ്യുന്നത്. ഓരോ ഷെഡ്യൂളിനും ഇടയില്‍
കുടുംബശ്രീയുടെ വിവിധ പദ്ധതികളും കാലാവസ്ഥ മുന്നറിയിപ്പുകളും ഉള്‍പ്പെടുന്ന 5
മിനിറ്റിന്റെ വാര്‍ത്താസമാഹാരവും പ്രേക്ഷകര്‍ക്ക് ലഭ്യമാകുന്നു.
റേഡിയോശ്രീയുടെ പ്രക്ഷേപണം പ്ലേസ്റ്റോര്‍, ആപ്പ് സ്റ്റോര്‍, ഐ.ഒ.എസ്. സ്റ്റോര്‍ വഴി
ഡൗണ്‍ലോഡ് ചെയ്യാവുന്ന ആപ്പിലൂടെയും www.radioshree.com വെബ്‌സൈറ്റ്
മുഖേനയും ലഭ്യമാണ്.
















