Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

സാംസ്‌കാരിക കേരളത്തിന്റെ സ്‌നേഹഭാജനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 3, 2025, 05:28 am IST
in Editorial
അന്തരിച്ച സാഹിത്യകാരന്‍ പ്രൊഫ. എം.കെ. സാനുവിന് എറണാകുളം അമൃത ആശുപത്രിയില്‍ കേന്ദ്രമന്ത്രി സുരേഷ്ഗോപി ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു

അന്തരിച്ച സാഹിത്യകാരന്‍ പ്രൊഫ. എം.കെ. സാനുവിന് എറണാകുളം അമൃത ആശുപത്രിയില്‍ കേന്ദ്രമന്ത്രി സുരേഷ്ഗോപി ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു

ശതായുസ്സ് പൂര്‍ത്തിയാവാന്‍ രണ്ട് വര്‍ഷം മാത്രം അവശേഷിക്കെയാണ് പ്രൊഫ. എം.കെ. സാനു ജീവിതത്തോട് വിടപറഞ്ഞത്. അദ്ധ്യാപകന്‍, പ്രഭാഷകന്‍, എഴുത്തുകാരന്‍, സാഹിത്യ വിമര്‍ശകന്‍ എന്നീ നിലകളില്‍ ഇക്കാലമത്രയും തിളങ്ങിനിന്ന അദ്ദേഹം സാംസ്‌കാരിക കേരളത്തിന്റെ സ്‌നേഹഭാജനമായിരുന്നു. ഇടതുപക്ഷ പിന്തുണയോടെ സ്വതന്ത്രനായി മത്സരിച്ച് എംഎല്‍എ ആയിട്ടുണ്ടെങ്കിലും സാംസ്‌കാരിക രംഗത്ത് രാഷ്‌ട്രീയപക്ഷപാതം കാണിക്കാതിരിക്കാനുള്ള ഔന്നത്യവും ആര്‍ജവവും ആ വ്യക്തിത്വത്തിന് ഉണ്ടായിരുന്നു. ശ്രീനാരായണ ഗുരുവില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊള്ളുകയും, സ്വാതന്ത്ര്യത്തിന്റെ വക്താവാകുകയും ചെയ്ത് അനീതിക്കെതിരെ ശബ്ദിക്കുകയും, സത്യത്തിലും നീതിയിലും അധിഷ്ഠിതമായ ലോകം പുലര്‍ന്നു കാണാന്‍ തീവ്രമായി ആഗ്രഹിക്കുകയും ചെയ്തു. എല്ലാരും ആത്മ സഹോദരര്‍ എന്ന ഗുരുദേവ ദര്‍ശനമാണ് സാനു മാഷിന്റെ ചിന്തയേയും പ്രവൃത്തിയേയും നയിച്ചത്.

മലയാള സാഹിത്യത്തിന്റെ മഹത്വത്തിന് മാറ്റുകൂട്ടുന്ന രചനകളാണ് മാഷിന്റെ മഷിയുണങ്ങാത്ത പൊന്‍പേനയില്‍നിന്നു പിറന്നത്. ശ്രീനാരായണഗുരുദേവന്റെയും ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെയും എം. ഗോവിന്ദന്റെയും വൈക്കം മുഹമ്മദ് ബഷീറിന്റെയും പി.കെ. ബാലകൃഷ്ണന്റെയുമൊക്കെ ജീവചരിത്ര രചനകളിലൂടെയും, വിമര്‍ശന കൃതികളിലൂടെയും വ്യാഖ്യാനങ്ങളിലൂടെയും പരിഭാഷകളിലൂടെയും മലയാള സാഹിത്യത്തെ സമ്പന്നവും അഗാധവും ആക്കുകയാണ് ഈ എഴുത്തുകാരന്‍ ചെയ്തത്. സാഹിത്യ നിരൂപണ രംഗത്ത് സ്വന്തമായ വഴി വെട്ടിത്തുറക്കുകയും ചെയ്തു.

വിതയൊഴികെ എഴുത്തിന്റെ ഏതാണ്ട് എല്ലാ മേഖലകളിലും വ്യാപരിക്കാന്‍ കഴിഞ്ഞു. നിരവധി കൃതികളിലായി പരന്നുകിടക്കുന്ന അക്ഷര സാമ്രാജ്യം തന്നെ മാഷ് മലയാളിക്ക് സമ്മാനിച്ചു. ആഴത്തിലുള്ള അറിവിന്റെയും വിപുലമായ അനുഭവത്തിന്റെയും പശ്ചാത്തലത്തില്‍ നിന്നുകൊണ്ട് ഈ സാംസ്‌കാരിക നായകന്‍ നടത്തിയ പ്രസംഗങ്ങള്‍ സമൂഹത്തെ മുന്നോട്ടു നയിക്കാനുള്ള ചാലക ശക്തിയായി. വശ്യവചസ്സായ ഈ മനുഷ്യസ്‌നേഹിയെ കേള്‍ക്കാന്‍ ജനങ്ങള്‍ക്ക് വലിയ ഉത്സാഹം ആയിരുന്നു. വേദി ഏതായാലും അഭിപ്രായങ്ങള്‍ വെട്ടിത്തുറന്നുപറയാന്‍ മടിച്ചില്ല. ഇടതുപക്ഷ വേദികളില്‍ അവരുടെ സാഹിത്യ, സാംസ്‌കാരിക നിലപാടുകളെ അതിനിശിതമായി വിമര്‍ശിക്കാന്‍ ധൈര്യം കാണിക്കുകയും ചെയ്തു. സോവിയറ്റ് യൂണിയനിലെ കമ്യൂണിസ്റ്റ് സ്വേച്ഛാധിപത്യം എഴുത്തുകാരോട് ചെയ്ത കൊടുംക്രൂരതകളെയും, അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പിന്തുണയില്‍ മലയാളത്തിലെ എഴുത്തുകാരെ നിന്ദിച്ചതുമൊക്കെ മുഖം നോക്കാതെ വിളിച്ചുപറഞ്ഞു.

വായില്‍ വെള്ളിക്കരണ്ടിയുമായി ജനിക്കുകയും, ദന്തഗോപുര വാസിയായി ജീവിക്കുകയും ചെയ്ത ആളായിരുന്നില്ല സാനു മാഷ്. കുട്ടിക്കാലത്ത് അനുഭവിച്ച പട്ടിണിയും കഷ്ടപ്പാടുകളും നല്‍കിയ പാഠങ്ങള്‍, മനുഷ്യരുടെ ദുഃഖ ദുരിതങ്ങളില്‍ സാനു മാഷിന്റെ കണ്ണു നനയിക്കുമായിരുന്നു. മനുഷ്യരുടെ ഭൗതിക സാഹചര്യം മെച്ചപ്പെടേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് നിരന്തരം സംസാരിക്കാന്‍ ഇത് പ്രേരണയായി. സമൂഹത്തിന് സാംസ്‌കാരികമായി ഉന്നമനം നേടാന്‍ ഭൗതിക സമൃദ്ധിയും ആവശ്യമാണെന്ന പക്ഷക്കാരനായിരുന്നു മാഷ്. മറ്റ് പല സാഹിത്യകാരന്മാരില്‍ നിന്നും സാംസ്‌കാരിക നായകന്മാരില്‍ നിന്നും വ്യത്യസ്തമായി കോളജ് വിദ്യാഭ്യാസകാലത്തുതന്നെ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത് ജയില്‍വാസം അനുഭവിച്ച ചരിത്രം സാനുമാഷിനുണ്ട്. സാംസ്‌കാരിക മണ്ഡലത്തില്‍ തന്റേതായ ഇടം കണ്ടെത്താന്‍ ഇതൊക്കെ സഹായിച്ചു.
എഴുത്തച്ഛന്‍ പുരസ്‌കാരം ഉള്‍പ്പെടെ എണ്ണപ്പെട്ട അംഗീകാരങ്ങള്‍ മാഷിനെ തേടിയെത്തി. ഭൗതികവാദിയുടെ പരിവേഷം നല്‍കാന്‍ ചിലരൊക്കെ ശ്രമിച്ചിട്ടുണ്ടെങ്കിലും സാനു മാഷ് അടിസ്ഥാനപരമായി ആത്മീയവാദിയായിരുന്നു. ഗുരുദേവ ദര്‍ശനം ഉള്‍ക്കൊണ്ട ഒരാള്‍ക്ക് മറിച്ചാവാന്‍ കഴിയില്ലല്ലോ. ബാലഗോകുലത്തെയും അമൃതഭാരതിയെയും പോലുള്ള സാംസ്‌കാരിക സംഘടനകള്‍ മാഷിന്റെ സംഭാവനകളെ വിലമതിക്കുകയും ആ മഹത് വ്യക്തിത്വത്തെ ആദരിക്കുകയും ചെയ്തു. എറണാകുളം തിരുമല ദേവസ്വവും മാഷിനെ ആദരിച്ചിരുന്നു. ഇടതുപക്ഷം അദ്ദേഹത്തെ അംഗീകരിക്കുകയല്ല, ഉപയോഗപ്പെടുത്തുകയാണ് ചെയ്തത്. വ്യവസായ നഗരമായി അറിയപ്പെട്ടിരുന്ന എറണാകുളത്തെ സാംസ്‌കാരിക നഗരമായി പരിവര്‍ത്തിപ്പിക്കുന്നതില്‍ സാനു മാഷ് വഹിച്ച പങ്ക് വളരെ വലുതാണ്. ഇത് എന്നും ഓര്‍മ്മിക്കപ്പെടുകയും ചെയ്യും. നവതിയിലും ജ്വലിച്ചുനിന്ന ഈ സാംസ്‌കാരിക സൂര്യന് ആദരാഞ്ജലികള്‍.

Tags: Prof. MK SanuA lover of cultural Kerala
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നവതിയിലും ജ്വലിച്ചുനിന്ന സാംസ്‌കാരിക സൂര്യന്‍: തപസ്യ

എം.കെ. സാനുവിന് എറണാകുളം ടൗണ്‍ഹാളില്‍ മുന്‍ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍ പിള്ള അന്ത്യാഞ്ജലി
അര്‍പ്പിക്കുന്നു
Kerala

സാനുമാഷിന് വിട… ഒന്നുറങ്ങാന്‍ കൊതിച്ചതുപോലെ…

Main Article

സര്‍ഗവൈഭവത്തിന്റെ ഹിമവല്‍സാനു

കൊച്ചിയില്‍ ശിക്ഷാ സംസ്‌കൃതി ഉത്ഥാന്‍ ന്യാസ് സംഘടിപ്പിച്ച ജ്ഞാനസഭയ്ക്ക് മുന്നോടിയായി സംഘാടകര്‍ എം.കെ. സാനുവിന് ഗുരുപൂജ ചെയ്യുന്നു
Article

ഭാനുബിംബം മലയാള സാനുവില്‍ മറഞ്ഞു

ഐഎന്‍എസ് വിക്രാന്തില്‍ സാനുമാഷിനൊപ്പം സുരേഷ് ഗോപി
Kerala

സുരേഷ് ഗോപി പേരക്കുട്ടിയെ പോലെ: എം.കെ. സാനു; ഐഎന്‍എസ് വിക്രാന്ത് സന്ദര്‍ശിക്കണമെന്ന ആഗ്രഹം സഫലമായി

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് വീണ്ടും മരണാന്തര അവയവദാനം; ഹൃദയവുമായി എയർ ആംബുലൻസ് കൊച്ചിയിലേക്ക്

ഉദുമയിൽ പോളിങ് ബൂത്തിൽ ഒളികാമറയുള്ള കണ്ണടയുമായെത്തിയ യുഡിഎഫ് ചീഫ് ഏജന്റ് പിടിയിൽ

അയുത ചണ്ഡികാ മഹായാഗം; ഭക്തജന സമുദ്രമായി മഞ്ചേരി

ഭാഷാസംഗമ ഭൂമിയില്‍നിന്ന് വനിതാ ശബ്ദം മുഴങ്ങാന്‍….

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.